Image

കടല്‍ക്ഷോഭം ; കേന്ദ്രത്തില്‍ നിന്നും അടിയന്തര സഹായം ലഭിക്കണമെന്ന്‌ ടി എന്‍ പ്രതാപന്‍

Published on 23 June, 2019
കടല്‍ക്ഷോഭം ; കേന്ദ്രത്തില്‍ നിന്നും അടിയന്തര സഹായം ലഭിക്കണമെന്ന്‌ ടി എന്‍ പ്രതാപന്‍


തൃശൂര്‍ : കടല്‍ക്ഷോഭം രൂക്ഷമായ കേരളത്തില്‍ കേന്ദ്രത്തില്‍ നിന്നും അടിയന്തര സഹായം ലഭിക്കണമെന്ന്‌ ടി എന്‍ പ്രതാപന്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. 576 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിലെ തീരദേശത്ത്‌ ആകെ 370 കിലോമീറ്റര്‍ മാത്രമാണ്‌ നിലവില്‍ കടല്‍ഭിത്തി കെട്ടി സംരക്ഷിക്കപ്പെട്ട ഉള്ളതെന്നും തീരെ സംരക്ഷിക്കപ്പെടാത്ത 206 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ ഭാഗങ്ങളില്‍ ഏകദേശം 23 കിലോമീറ്റര്‍ ഭാഗം അങ്ങേയറ്റം പരിതാപകരമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ 200 കിലോമീറ്റര്‍ അധികം കടല്‍ഭിത്തി പുനര്‍നിര്‍മ്മാണവും മറ്റു പരിപാടികളും നടത്തേണ്ട അവസ്ഥയിലാണ്‌ പുതുതായി നൂറ്‌ കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മ്മിക്കേണ്ട സാഹചര്യവും ഉണ്ട്‌. അതുകൊണ്ടുതന്നെ 300 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാലിക്കറ്റ്‌ നിര്‍മാണത്തിനും പുനര്‍നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട്‌ അനുവദിക്കണം എന്ന്‌ ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. 

2010 മുതല്‍ 2015 വരെയുള്ള പതിമൂന്നാമത്തെ ധനകാര്യകമ്മീഷന്‍ അനുവദിച്ച 806 കോടി സഹായം മാത്രമാണ്‌ കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്നും. കൂടുതല്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം 2015മുതല്‍ 2020 വരെ കാലത്തേക്കുള്ള പതിനാലാം ധനകാര്യ കമ്മീഷന്‍ പരിഗണിച്ചില്ലെന്നും. നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികളുടെയും, തീരദേശവാസികളുടെയും നില അതീവ ദയനീയം ആണെന്നും എം പി സഭയെ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക