Image

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്ക്‌ വെടിയേറ്റു

Published on 23 June, 2019
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്ക്‌ വെടിയേറ്റു


ന്യൂഡല്‍ഹി: നോയ്‌ഡയില്‍ താമസിക്കുന്ന മിതാലി ചന്ദോല എന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കാണ്‌ വെടിയേറ്റത്‌. രാത്രിയില്‍ ഒറ്റയ്‌ക്ക്‌ കാറില്‍ സഞ്ചരിക്കവേ മറ്റൊരു കാറിലെത്തിയ മുഖംമൂടി സംഘമാണ്‌ വെടിയുതിര്‍ത്തത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നെത്തിയ സ്വിഫ്‌റ്റ്‌ കാറിലുണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു. രണ്ട്‌ തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒന്ന്‌ ഗ്ലാസ്‌ തുളച്ച്‌ മിതാലിയുടെ കൈയിലാണ്‌ തുളച്ചുകയറിയത്‌.

 വെടിയേറ്റ ശേഷവും മിതാലി കാര്‍ നിര്‍ത്താതെ മുന്നോട്ട്‌ എടുത്തപ്പോള്‍ അക്രമികള്‍ കാറിന്റെ ഗ്ലാസിന്‌ നേര്‍ക്ക്‌ മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. പോലീസ്‌ അന്വേഷണം ആരംഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക