Image

തമ്മിലടി: എട്ട്‌ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 23 June, 2019
തമ്മിലടി: എട്ട്‌ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പോലീസ്‌ സര്‍വ്വീസ്‌ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 14 പോലീസുകാര്‍ക്കെതിരെ നടപടി. എട്ട്‌ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അസിസ്റ്റന്റ്‌ കമ്മീഷണറുടെ ശുപാര്‍ശയില്‍ സിറ്റി പോലീസ്‌ കമ്മീഷണറാണ്‌ നടപടി സ്വീകരിച്ചത്‌.


ഇന്നലെ രാവിലെയാണ്‌ ഇടത്‌-വലത്‌ പോലീസ്‌ സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഏറ്റുമുട്ടിയത്‌. യുഡിഎഫ്‌ അനുകൂല പോലീസുകാര്‍ക്ക്‌ വോട്ട്‌ ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നില്ലെന്നാരോപിച്ചുള്ള തര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. തെരഞ്ഞെടുപ്പ്‌ സമാധാനപരമായി നടത്തുമെന്ന്‌ ഡിജിപി ഹൈക്കോടതിയില്‍ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇത്‌ ലംഘിച്ചുകൊണ്ടാണ്‌ പോലീസുകാര്‍ ഏറ്റുമുട്ടിയത്‌.

സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റെന്ന്‌ ആരോപിച്ച്‌ ഇരു വിഭാഗങ്ങളിലേയും നാല്‌ പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നിര്‍ദ്ദേശം മറികടന്ന്‌ സമരം നടത്തിയതിന്‌ ജി ആര്‍ അജിത്ത്‌ ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്കെതിരെ കേസ്‌ ചുമത്തിയിട്ടുണ്ട്‌. ജൂണ്‍ 27 നാണ്‌ സഹകരണ സംഘം തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക