Image

ബിനോയിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തോട്‌ കേരള പോലീസ്‌ സഹകരിക്കുന്നില്ലെന്ന്‌ മുംബൈ പോലീസ്‌

Published on 23 June, 2019
ബിനോയിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തോട്‌ കേരള പോലീസ്‌ സഹകരിക്കുന്നില്ലെന്ന്‌ മുംബൈ പോലീസ്‌

കണ്ണൂരുള്ള വീടുകളിലോ തിരുവനന്തപുരത്തോ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന്‌ ഇത്‌ വരെ കഴിഞ്ഞില്ല. മുന്‍കൂര്‍ ജാമ്യം തേടി ബിനോയ്‌ കോടിയേരി മുംബൈക്ക്‌ പോയെന്നും കേരളം വിട്ടെന്നും വാര്‍ത്ത വന്നിരുന്നു.

 ഒളിവില്‍ കഴിയുന്ന ബിനോയിക്കായി മുംബൈ പോലീസ്‌ ലുക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചേക്കും. ബിനോയ്‌ കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ മുംബൈ കോടതി വിധി പറയും.

കേരളത്തിലെത്തിയ അന്വേഷണ സംഘത്തോട്‌ കേരള പോലീസ്‌ സഹകരിക്കുന്നില്ലെന്നാണ്‌ മുംബൈ പോലീസിന്റെ പ്രതികരണം. അതെ സമയം, കേസില്‍പ്പെട്ട മകനെ കുറെ ദിവസങ്ങളായി കണ്ടിട്ടില്ലെന്നാണ്‌ കോടിയേരിയുടെ വാദം. മകനെ സംരക്ഷിക്കില്ലെന്നും കോടിയേരി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക