Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ സണ്‍ഡേ സ്‌കൂള്‍ ജനറല്‍ അസംബ്ലി സംഘടിപ്പിച്ചു

ജിനേഷ് തമ്പി Published on 23 June, 2019
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ സണ്‍ഡേ സ്‌കൂള്‍ ജനറല്‍ അസംബ്ലി സംഘടിപ്പിച്ചു

ന്യൂയോര്‍ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ സണ്‍ഡേ സ്‌കൂള്‍ ജനറല്‍ അസംബ്ലി സൈന്റ്‌റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോസ് ദേവാലയം , ഓറഞ്ച്‌ബെര്‍ഗ് , ന്യൂയോര്‍ക്കില്‍ അഭിവന്യ സക്കറിയ മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു

സൈന്റ്‌റ് ജോണ്‍സ് ഓര്‍ത്തഡോസ് ദേവാലയ ഇടവക വികാരി , റവ ഫാ . വര്‍ഗീസ് എം ഡാനിയേല്‍ സണ്‍ഡേ സ്‌കൂള്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . റവ ഫാ . വര്‍ഗീസ് എം ഡാനിയേല്‍ നമ്മുടെ കുഞ്ഞുങ്ങളെ നല്ല പൗരന്മാരായി വാര്‍ത്തെടുക്കുന്നതില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ പറ്റിയും , ദൈവഭയമുള്ള കുട്ടികളായി നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്തി വരേണ്ടതിനു നല്ല മാര്‍ഗദര്‍ശികളായി, ഉത്തമ ശിക്ഷണത്തില്‍ അധ്യാപകര്‍ കൈപിടിച്ച് നടത്തേണ്ടതിനെയും പ്രതിപാദിച്ചു സംസാരിച്ചു

അഭിവന്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനി തന്റെ പ്രസിഡന്‍ഷ്യല്‍ അഡ്രസ്സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച എല്ലാ സണ്‍ഡേ സ്‌കൂള്‍ മിനിസ്ട്രികള്‍ക്കുമുള്ള അഭിനന്ദനം ആദ്യമേ അറിയിച്ചു . യാതൊരു പ്രതിഫലവും കൈപറ്റാതെ , ക്രിസ്തുവിലും , നമ്മുടെ പള്ളിയിലുമുള്ള അചഞ്ചല വിശ്വാസം മാത്രം മുറുക്കി പിടിച്ചു നിസ്വാര്‍ത്ഥ സേവനം കാഴ്ച വെക്കുന്ന എല്ലാ സണ്‍ഡേ സ്‌കൂള്‍ മിനിസ്ട്രികളേയും അഭിവന്യ തിരുമേനി പ്രത്യേകം അനുമോദിച്ചു സംസാരിച്ചു . കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ല ഇനി മുതല്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാഭ്യാസം മുതിര്‍ന്നവര്‍ക്ക് വേണ്ടിയും ലഭ്യമാക്കണമെന്ന് തിരുമേനി പ്രസിഡന്‍ഷ്യല്‍ അഡ്രസ്സില്‍ അഭിപ്രായപ്പെട്ടു ,കുരുന്നിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കിയാല്‍ , പന്ത്രണ്ടു വര്‍ഷത്തെ സണ്‍ഡേ സ്‌കൂള്‍ പഠനം സഭക്ക് ഉത്തമ ക്രിസ്റ്റീയ വിശ്വാസികളെയാണ് സമ്മാനിക്കുന്നതെന്നും അഭിവന്യ മെത്രപൊലീത്ത എടുത്തു പറഞ്ഞു

സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ റെവ ഫാ ഗ്രിഗറി വര്‍ഗീസ് തന്റെ പ്രസംഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസില്‍ , സണ്‍ഡേ സ്‌കൂള്‍ മിനിസ്ട്രി ചെലുത്തുന്ന നിര്‍ണായക പങ്കിനെയും, സ്വാധീനത്തെയും പറ്റി സംസാരിച്ചു . തന്റെ മൂന്ന് കുഞ്ഞുങ്ങളും സണ്‍ഡേ സ്‌കൂള്‍ പഠനം അഭ്യസിക്കുന്നതും , സണ്‍ഡേ സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നതിലും ഏറെ അഭിമാനം ഉണ്ടെന്നും റെവ ഫാ. ഗ്രിഗറി വര്‍ഗീസ് പറഞ്ഞു

കീ നോട്ട് സ്പീക്കര്‍ ശ്രീമതി ഷെറിന്‍ ഫിലിപ്പ് കുര്യന്‍ , 'നമ്മുടെ പുതിയ തലമുറയുമായി നല്ല സമ്പര്‍ക്കം പുലര്‍ത്തുക' എന്ന വിഷയത്തില്‍ സംസാരിക്കവെ കുഞ്ഞുങ്ങളെ ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചു വളര്‍ത്തി കൊണ്ടുവരേണ്ട ആവശ്യകതയില്‍ ഊന്നി സംസാരിച്ചു

സെക്രട്ടറി ശ്രീമതി അജു തര്യന്‍ സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .ട്രഷറര്‍ ശ്രീ ജോര്‍ജ് എം ഗീവര്‍ഗീസിന്റെ അഭാവത്തില്‍ ഓഡിറ്റര്‍ ശ്രീ തോമസ് ജോര്‍ജ് ഫിനാന്‍ഷ്യല്‍ അക്കൗണ്ട്‌സ് , ബാലന്‍സ് ഷീറ്റ് , 2019 ബജറ്റ് എന്നിവയുടെ വിഷാദശാംശങ്ങള്‍ സദസിനു മുന്‍പാകെ അവതരിപ്പിച്ചു

മീറ്റിംഗില്‍ സംസാരിച്ച മറ്റു ഭാരവാഹികള്‍ , ഡോ മിനി ജോര്‍ജ് (OVBS ഡയറക്ടര്‍), ശ്രീമതി ചിന്നു വര്‍ഗീസ് (OVBS സെക്രട്ടറി), ശ്രീ ബെന്നി വര്‍ഗീസ് (Centralized എക്‌സാം കോഓര്‍ഡിനേറ്റര്‍ ), ശ്രീ മാത്യു ജോസഫ് (Talent competitions കോഓര്‍ഡിനേറ്റര്‍ ), ശ്രീമതി ഷൈനി രാജു (Talent ഷോ കോഓര്‍ഡിനേറ്റര്‍), ശ്രീമതി ആനി വര്‍ഗീസ് (Assigned കോമ്പറ്റിഷന്‍സ് കോഓര്‍ഡിനേറ്റര്‍), ശ്രീമതി ജിന്‍സി മാത്യു (Teachers ട്രെയിനിങ് കോഓര്‍ഡിനേറ്റര്‍ ), ശ്രീ ജോര്‍ജ് പി വര്‍ഗീസ് (Textbooks distribution കോഓര്‍ഡിനേറ്റര്‍), ശ്രീ കോര മാണി (Curriculum committe കോഓര്‍ഡിനേറ്റര്‍).

ഏരിയ കോര്‍ഡിനേറ്റേഴ്സ് ശ്രീമതി ആന്‍സി ജോര്‍ജ് , ശ്രീ രാജു ജോയ്, ശ്രീമതി മേരി എബ്രഹാം , ശ്രീ പോള്‍ മാരേട്ട് എന്നിവരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മീറ്റിംഗിന്റെ സമാപന വേളയില്‍ അഭിവന്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനി പുതിയ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ആയി റവ .ഫാ ഷോണ്‍ തോമസ് നിയമിതനായെന്നു സദസിനെ അറിയിച്ചു, കഴിഞ്ഞ ആറ് വര്‍ഷം സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച റവ .ഫാ ഗ്രിഗറി വര്‍ഗീസിന്റെ സേവനങ്ങളെ തിരുമേനി പ്രത്യേകം എടുത്തു പറഞ്ഞു അനുമോദിച്ചു

ഉച്ച കഴിഞ്ഞു OVBS ട്രെയിനിങ് ക്യാമ്പും പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക