Image

സ്വയം വഞ്ചിതരാകാതിരിക്കണമെങ്കില്‍ മറ്റുള്ളവരെ വഞ്ചിക്കുന്നവരാകരുത് -പിജി വര്ഗീസ്

പിപിചെറിയാന്‍ Published on 23 June, 2019
സ്വയം വഞ്ചിതരാകാതിരിക്കണമെങ്കില്‍ മറ്റുള്ളവരെ വഞ്ചിക്കുന്നവരാകരുത് -പിജി വര്ഗീസ്
ഡാലസ് : നമ്മെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരെ , കരുതുന്നവരെ അന്ധമായി വിശ്വസിക്കുന്നവരെ മനപ്പൂര്‍വം വഞ്ചിക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ ജീവിതത്തിലുടനീളം വ?ഞ്ചിതരായി തീരുമെന്ന് ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീം സ്ഥാപകനും സുവിശേഷകനുമായ പാസ്്റ്റര്‍ പി.ജി.വര്‍ഗീസ് പറഞ്ഞു.

ചര്‍ച്ച ഗായക സംഘത്തിന്റെ അനുഗ്രഹീത ഗാന ശുശ്രൂഷയോടെ ഡാലസ് ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ചില്‍ ജൂണ്‍ 22 ശനിയാഴ്ച വൈകിട്ടു നടന്ന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു പി.ജി.

മിഷന്‍ ചര്‍ച്ച് പാസ്റ്റര്‍ രഞ്ജിത്ത് ജോണ്‍ പി.ജി.വര്‍ഗീസിനെയും സഹധര്‍മിണി ലില്ലി വര്‍ഗീസിനെയും സദസിനു പരിചയപ്പെടുത്തി. ഇന്ത്യയില്‍ ആയിരക്കണക്കിന് ആരാധനാലയങ്ങളും സുവിശേഷ പ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അനുഗ്രഹകരമായി നടക്കുന്നുവെന്നും മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈ താങ്ങല്‍ കൊടുക്കേണ്ട ഉത്തരവാദിത്തം എല്ലാവരിലും നിക്ഷിപ്തമാണെന്നും രഞ്ജിത്ത് പറഞ്ഞു.

തുടര്‍ന്നു യാക്കോബിന്റെ ജീവിതത്തെ ആസ്പദമാക്കി പാസ്റ്റര്‍ പി.ജി.പ്രസംഗിച്ചു. പിതാവായ ഇസഹാക്കിനെ വഞ്ചിച്ച് അനുഗ്രഹം പ്രാപിച്ച യാക്കോബ് തന്റെ ഭാര്യാ പിതാവ് ലാബാനാലും തന്റെ മക്കളാലും വഞ്ചിക്കപ്പെട്ടു.

പിതാവിനെ വഞ്ചിക്കാന്‍ പ്രേരിപ്പിച്ച മാതാവിനെ മരണം വരെയും യാക്കോബിന് കാണാന്‍ കഴിഞ്ഞില്ലെന്നും പി.ജി.പറഞ്ഞു. വേദപുസ്തക ചരിത്രത്തില്‍ യാക്കോബ് ഏതൊരു കോലാട്ടിന്‍ കുട്ടിയെയാണോ അറുത്ത് വഞ്ചനയ്ക്ക് തുടക്കം കുറിച്ചത് . ആ വഞ്ചനയിലൂടേ സ്വായത്തമാക്കിയാ ശാപത്തില്‍ നിന്നും മാനവജാതിയെ രക്ഷിക്കുന്നതിനാണ് ഊനമില്ലാത്ത കോലാട്ടിന്‍ കുട്ടിയായി ക്രിസ്തുനാഥന്‍ കാല്‍വരിയില്‍ അറു ക്കപ്പെട്ടതെന്നും അവനില്‍ വിശ്വസിക്കുന്നവന്‍ ശിക്ഷാവിധിയില്‍ നിന്നും ഒഴിഞ്ഞിരിക്കുമെന്നും പി.ജി. പറഞ്ഞു
സ്വയം വഞ്ചിതരാകാതിരിക്കണമെങ്കില്‍ മറ്റുള്ളവരെ വഞ്ചിക്കുന്നവരാകരുത് -പിജി വര്ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക