Image

എയര്‍പോര്‍ട്ടില്‍ മോഷണം ; പൈലറ്റിനെതിരെ നടപടി സ്വീകരിച്ച്‌ എയര്‍ ഇന്ത്യ

Published on 23 June, 2019
എയര്‍പോര്‍ട്ടില്‍ മോഷണം ; പൈലറ്റിനെതിരെ നടപടി സ്വീകരിച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : മോഷണം നടത്തിയ പൈലറ്റിനെതിരെ കടുത്ത നടപടി സ്വീകരിച്ച്‌ എയര്‍ ഇന്ത്യ. . സിഡ്‌നി എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മോഷണത്തിനിടെ പിടിയിലായ . രോഹിത് ഭാസിന്‍ എന്ന പൈലറ്റിനെ ഉടനടി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ എയര്‍ ഇന്ത്യ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പേഴ്‌സ് മോഷ്ടിക്കുന്നതിനിടെ രോഹിത പിടിയിലാവുകയായിരുന്നു. ഉടന്‍ തന്നെ എയര്‍ ഇന്ത്യ ഓസ്‌ട്രേലിയ റീജണല്‍ മാനേജര്‍ എയര്‍ ഇന്ത്യ ആസ്ഥാനത്ത് ഇക്കാര്യം അറിയിച്ചു. ശേഷം വിമാനം പറത്താന്‍ പൈലറ്റിന് അനുമതി നല്‍കുകയും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് കൈമാറുകയുമായിരുന്നു. ഇയാളുടെ ലൈസന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ബേസ് സ്‌റ്റേഷനായ കൊല്‍ക്കത്ത വിടരുതെന്നു എയര്‍ ഇന്ത്യ നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക