Image

ജോസ് കെ. മാണിയുമായി നാളെ ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല; ആരും വിളിച്ചില്ലെന്ന് ജോസ് കെ. മാണി

Published on 23 June, 2019
ജോസ് കെ. മാണിയുമായി നാളെ ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല; ആരും വിളിച്ചില്ലെന്ന് ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജോസ് കെ മാണിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് യു.ഡി.എഫ്. മുന്‍കൈയെടുത്ത് തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

അതേസമയം, തന്നെ ആരും ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും സമവായമുണ്ടാക്കാനാണ് തങ്ങള്‍ക്കും താത്പര്യമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക