Image

രാജസ്ഥാനില്‍ കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്ന്‌ 14 മരണം

Published on 23 June, 2019
രാജസ്ഥാനില്‍ കാറ്റിലും മഴയിലും  പന്തല്‍ തകര്‍ന്ന്‌ 14 മരണം

ജയ്‌പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പന്തല്‍ തകര്‍ന്ന്‌ 14 പേര്‍ മരിച്ചു. 50നടുത്ത്‌ പേര്‍ക്ക്‌ പരിക്കേറ്റു. രാജസ്ഥാനിലെ ബാര്‍മറില്‍ ഞായറാഴ്‌ച വൈകിട്ടാണ്‌ സംഭവം. 

റാണി ഭട്ടിയാണി ക്ഷേത്രത്തിലെ പരിപാടിയ്‌ക്കായി സ്‌കൂള്‍ ഗ്രൌണ്ടില്‍ തയ്യാറാക്കിയ പന്തലാണ്‌ കനത്ത മഴയിലും കാറ്റിലും തകര്‍ന്നുവീണത്‌. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും പലരുടേയും നില ഗുരുതരമാണ്‌.


പന്തല്‍ തകര്‍ന്നതോടെ സ്ഥലത്തുണ്ടായിരുന്ന ജനറേറ്ററുകളില്‍ നിന്ന്‌ ഷോക്കേറ്റ്‌ പലരും പന്തലിന്‌ അടിയില്‍പ്പെടുകയായിരുന്നുവെന്നാണ്‌ ചില വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. 
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഘെലോട്ടും അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. രക്ഷാ പ്രവര്‍ത്തനത്തിന്‌ പ്രാദേശിക ഭരണകൂടം നേതൃത്വം നല്‍കുന്നതായും പരിക്കേറ്റവര്‍ക്ക്‌ വേഗത്തില്‍ ചികിത്സ ലഭ്യമാക്കി വരുന്നതായും മുഖ്യമന്ത്രി ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

കാറ്റ്‌ ശക്തമായതോടെ രാം കഥ മിഡ്‌ വേയില്‍ ജനങ്ങളെ തടഞ്ഞുനിര്‍ത്തി പതുക്കെ പോകാന്‍ പരിപാടിയുടെ സംഘാടകന്‍ ആവശ്യപ്പെടുന്നുണ്ട്‌. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്‌. ജില്ലാ അധികൃതര്‍ സ്ഥലത്തെത്തിയാണ്‌ രക്ഷാപ്രവര്‍ത്തനത്തിനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും നേതൃത്വം നല്‍കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക