Image

സിബിഐ ജോയിന്റ് കമ്മീഷ്ണറാണെന്ന് സ്വയം പരിചയപ്പെടുത്തി വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആള്‍ പോലീസ് പിടിയില്‍

Published on 23 June, 2019
 സിബിഐ ജോയിന്റ് കമ്മീഷ്ണറാണെന്ന് സ്വയം പരിചയപ്പെടുത്തി വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആള്‍ പോലീസ് പിടിയില്‍


മുസര്‍ഫര്‍നഗര്‍ : സിബിഐ ജോയിന്റ് കമ്മീഷ്ണറാണെന്ന് സ്വയം പരിചയപ്പെടുത്തി വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എത്തിയ ആള്‍ പോലീസ് പിടിയില്‍. രണ്ട് പോലീസ്  കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഒപ്പമാണ് ഇയാള്‍ എത്തിയത്. ആദേഷ് ഗോയല്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും, ഇയാള്‍ സിബിഐ ജോയിന്റ് കമ്മീഷണര്‍ ആണെന്നും പറഞ്ഞാണ് റെയ്ഡ് നടത്താന്‍ ആരംഭിച്ചത്. വിവരമറിഞ്ഞ് ആ പ്രദേശത്തെ മറ്റ് വ്യാപാരികള്‍ സംഭവസ്ഥലത്തെത്തി. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡിയിലാണ് സംഭവം നടന്നത്.

ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയ  ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തുമെന്ന് സംശയം തോന്നിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വ്യാപാരികള്‍ എല്ലാം ചേര്‍ന്ന്  പോലീസില്‍ ഏല്‍പ്പിച്ചു.

ആള്‍മാറാട്ടം നടത്തിയ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് ഇയാള്‍ റെയ്ഡ് നടത്തിയത്. പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം കാറിലാണ് റെയ്ഡിനെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക