Image

ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നെഹ്‌റു വിസമ്മതിച്ചുവെന്ന് ജെ.പി നദ്ദ

Published on 23 June, 2019
ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നെഹ്‌റു വിസമ്മതിച്ചുവെന്ന് ജെ.പി നദ്ദ

ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ആരോപണവുമായി ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നെഹ്‌റു വിസമ്മതിച്ചുവെന്നും നദ്ദ ആരോപിച്ചു. മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ടതാണ് എന്നാല്‍ നെഹ്‌റു വിസമ്മതിച്ചു. ഇതിന് ചരിത്രം സാക്ഷിയാണ്. മുഖര്‍ജിയുടെ ത്യഗങ്ങള്‍ പാഴായിപ്പോകില്ലെന്നും നദ്ദ പറഞ്ഞു.

രാജ്യത്തിന് ശരിയായ ദിശ ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജിയുടെ ദേശീയത. നെഹ്‌റുവിന്റെ പ്രീണന നയത്തില്‍ പ്രതിഷേധിച്ചാണ് മുഖര്‍ജി കോണ്‍ഗ്രസ് വിട്ടതെന്ന് നദ്ദ അവകാശപ്പെട്ടു. ഒരു രാജ്യത്ത് രണ്ട് ഭരണഘടന ഉണ്ടാകുന്നതിന് എല്ലായ്‌പ്പോഴും എതിര്‍ത്തിരുന്ന മുഖര്‍ജി ത്രിവര്‍ണ പതാകയെ ബഹുമാനിക്കുന്ന കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നെന്നും നദ്ദ അവകാശപ്പെട്ടു. 


ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കളും അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി. തികഞ്ഞ രാജ്യസ്‌നേഹിയും ദേശീയവാദിയുമായിരുന്നു മുഖര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുസ്മരിച്ചു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു മുഖര്‍ജിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക