Image

കല്ലടയല്ല കൊല്ലട;; ബസ് തടഞ്ഞു നിര്‍ത്തി പേരുമാറ്റി, അപായ ചിഹ്നം സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിഡിയോ

Published on 23 June, 2019
കല്ലടയല്ല കൊല്ലട;; ബസ് തടഞ്ഞു നിര്‍ത്തി പേരുമാറ്റി, അപായ ചിഹ്നം സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിഡിയോ


തിരുവനന്തപുരം: യാത്രക്കാരിയെ കല്ലടബസ് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കല്ലട ബസിനു നേരെയുള്ള ജനങ്ങളുടെ പ്രതിഷേധം കൂടുകയാണ്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഉയരുന്നത്. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബസ് തടയല്‍ സമരം നടത്തിയത്.

കല്ലടയല്ലിത് കൊല്ലടയാണെന്ന മുദ്രാവാക്യവുമായെത്തിയ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു നിര്‍ത്തി പേരുമാറ്റി. കല്ലടയ്ക്ക് പകരം കൊല്ലടയെന്നാക്കിയ ശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. കൂടാതെ ബസില്‍ അപായ ചിഹ്നം സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

അതേസമയം യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. കല്ലട ബസുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ കൂടി കല്ലടബസ് തയ്യാറായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക