Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് ഒറ്റത്തവണ തട്ടിപ്പ് നടത്താനുള്ള അവസരമെന്ന് മായാവതി

Published on 23 June, 2019
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് ഒറ്റത്തവണ തട്ടിപ്പ് നടത്താനുള്ള അവസരമെന്ന് മായാവതി


ലഖ്‌നൗ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പി ആശയം തള്ളി ബി.എസ്.പി അധ്യക്ഷ മായാവതി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദ്ദേശം നടപ്പിലായാല്‍ ബി.ജെ.പിക്ക് എല്ലാ തെരഞ്ഞെടുപ്പുകളും വിജയിക്കാന്‍ ഒറ്റത്തവണ കൃത്രിമം നടത്തിയാല്‍ മതിയെന്ന് മായാവതി പരിഹസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം പോലും സംശയാസ്പദമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്ത് പ്രതിപക്ഷമില്ലാതാവുകയും ജാതീയതയുടെ കാലഘട്ടത്തിലേക്ക് രാജ്യം തിരികെ പോകുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്നും മായാവതി പറഞ്ഞു. യാതൊരു കൃത്രിമത്വവും ചെയ്യാതെ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാകുമെങ്കില്‍ എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകാന്‍ ബി.ജെ.പി മടിക്കുന്നതെന്നും മായാവതി ചോദിച്ചു. 
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ബി.ജെ.പിയുടെ ആത്മാര്‍ത്ഥതയേയും മായാവതി ചോദ്യം ചെയ്തു. നിര്‍ദ്ദേശത്തില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താതിരുന്നതെന്നും മായാവതി ചോദിച്ചു. നിയമസഭകളുടെ കാലാവധി അവസാനിക്കാറായ ഈ മൂന്ന് സംസ്ഥാനങ്ങളും ബി.ജെ.പിയാണ് ഭരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക