Image

ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും മരണമെന്ന് കെ.എം ഷാജി എം.എല്‍.എ; ജയരാജനെ വെച്ച് പാര്‍ട്ടിയെ വിമര്‍ശിക്കേണ്ടെന്ന് പിണറായി

കല Published on 24 June, 2019
ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും മരണമെന്ന് കെ.എം ഷാജി എം.എല്‍.എ; ജയരാജനെ വെച്ച് പാര്‍ട്ടിയെ വിമര്‍ശിക്കേണ്ടെന്ന് പിണറായി

കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്‍ നഗരസഭ അധികൃതരുടെ അനാസ്ഥയും പീഡനവും കാരണം ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്യാമള രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ഊര്‍ജ്ജിതമാകുന്നു. പി.കെ ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം സംസ്ഥാന നേതൃത്വം നടത്തുന്നതെന്നും സിപിഎമ്മിലെ വിഭാഗീയതയാണ് ഈ സംഭവങ്ങള്‍ക്ക് കാരണമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. പി.ജയരാജനോട് അടുപ്പമുള്ളതുകൊണ്ടാണ് എം.വി ഗോവിന്ദന്‍റെ ഭാര്യ ശ്യാമള സാജനെ മാനസികമായി പീഡിപ്പിച്ചതും ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും കെ.എം ഷാജി എം.എല്‍.എ ആരോപിച്ചു. ജയരാജനോട് പിണങ്ങിയാലും ഇണങ്ങിയാലും മരണമാണ് ഫലമെന്നും ഷാജി വിമര്‍ശിച്ചു. 
എന്നാല്‍ ജയരാജനെ കാട്ടി സിപിഎമ്മിനെ ഭയപ്പെടുത്തേണ്ട എന്നതാണ് പിണറായിയുടെ നിലപാട്. നിലവില്‍ കണ്ണൂരില്‍ പി.ജയരാജന്‍ കാലം അവസാനിക്കുകയാണ് എന്നാണ് സൂചനകള്‍. വടകരയില്‍ സ്ഥാനാര്‍ഥിയാക്കി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. ഇതോടെ പാര്‍ട്ടിയില്‍ ജയരാജന്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. മരണപ്പെട്ട സാജന്‍റെ വീട്ടിലെത്തി ജയരാജന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെങ്കിലും ജയരാജന്‍ കരുതുന്നത് പോലെ ശ്യാമളക്കെതിരെ നടപടിയുണ്ടാകന്‍ സാധ്യതയില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക