Image

ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ട സംഭവം; ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത് ഏഴ് മണിക്കൂര്‍

കല Published on 24 June, 2019
ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ട സംഭവം; ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത് ഏഴ് മണിക്കൂര്‍

ജയ് ശ്രീറാം വിളിപ്പിക്കുന്നതിനായി ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ അതിക്രൂരമായ ആള്‍ക്കൂട്ട അതിക്രമമെന്ന് പോലീസ് റിപ്പോര്‍ട്ട്. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ ഷാംസ് തബ്രീസ് എന്ന യുവാവിനെ മര്‍ദ്ദിക്കുന്നത്. ജയ് ശ്രീറാം വിളിക്കാന്‍ ആക്രോശിച്ചുകൊണ്ട് ഏഴ് മണിക്കൂറുകളാണ് തുടര്‍ച്ചയായി ഇയാളെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വടികള്‍ക്കൊണ്ട് ഇയാളെ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ ആക്രോശിച്ചുകൊണ്ടായിരുന്നു ഇയാളെ മര്‍ദ്ദിച്ചത്. 
ഗ്രാമത്തില്‍ കാണാതായ ബൈക്ക് തബ്രീസും സുഹൃത്തുക്കളും മോഷ്ടിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് മര്‍ദ്ദനം തുടങ്ങിയത്. മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനത്തില്‍ യുവാവ് ബോധരഹിതനായി. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും ഇയാള്‍ മര്‍ദ്ദിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു യുവാവ്. 
തബ്രീസിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പോലീസ് ഭീഷിണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക