Image

ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കും. സുരേന്ദ്രന്‍ ഇനി കേരളത്തില്‍ ബിജെപിയെ നയിക്കും

കല Published on 24 June, 2019
ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കും. സുരേന്ദ്രന്‍ ഇനി കേരളത്തില്‍ ബിജെപിയെ നയിക്കും

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ കൊണ്ടുവരാന്‍ നീക്കം. ഓഗസ്റ്റോടെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി കടക്കും. ഇക്കുറി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കനാണ് മുരളീധര പക്ഷം നീക്കം നടത്തുന്നത്. നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായതോടെ കെ.മുരളീധരന് വലിയ ബന്ധമാണ് ബിജെപി കേന്ദ്രനേതൃത്വവുമായി വന്നിരിക്കുന്നത്. ഇത് സുരേന്ദ്രന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. 
അതേ സമയം ബിജെപിയിലെ മറ്റൊരു പ്രബല വിഭാഗമായ പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിനെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. 
ഇതേ സമയം പി.എസ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ ഏത് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏതെങ്കിലും സംസ്ഥാനത്തെ ഗവര്‍ണര്‍ പദവിയിലേക്ക് കേന്ദ്രനേതൃത്വം പി.എസ് ശ്രീധരന്‍ പിള്ളയെ പരിഗണിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക