Image

യാത്രക്കാരന്‍ വിമാനത്തിന്റെ ജനല്‍ തുറക്കാന്‍ ശ്രമിച്ചു, അടിയന്തരലാന്‍ഡിംഗ്‌ നടത്തി ഇന്‍ഡിഗോ

Published on 24 June, 2019
യാത്രക്കാരന്‍ വിമാനത്തിന്റെ ജനല്‍ തുറക്കാന്‍ ശ്രമിച്ചു, അടിയന്തരലാന്‍ഡിംഗ്‌ നടത്തി ഇന്‍ഡിഗോ


വിമാനത്തില്‍ സുരക്ഷാഭീഷണി ഉയര്‍ത്തിയ യാത്രക്കാരനെ തിരിച്ചിറക്കി ഇന്‍ഡിഗോ. ഹൈദരാബാദില്‍ നിന്ന്‌ ഗുവാഹത്തിയിലേക്ക്‌ പുറപ്പെട്ട വിമാനമാണ്‌ അടിയന്തര ലാന്‍ഡിങ്ങ്‌ നടത്തിയത്‌.

ബിജു പട്‌നായിക്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്‌ നടത്തി 20 കാരനായ യാത്രക്കാരനെ പോലീസിനെ ഏല്‍പ്പിച്ചതിന്‌്‌ ശേഷമാണ്‌ വിമാനം വീണ്ടും പറന്നത്‌. വിമാനത്തില്‍ ബഹളമുണ്ടാക്കി യാത്രക്കാരെ ഭയപ്പെടുത്തിയ യുവാവിന്‌ ജിവനക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിയെങ്കിലും ഇയാള്‍ അതൊന്നും കൂട്ടാക്കായില്ല. 

മാത്രമല്ല ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്‌തതതോടെ വിമാനം അടിയന്തരലാന്‍ഡിങ്ങിന്‌ അനുമതി തേടുകയായിരുന്നു. ഞായറാഴ്‌ച്ചയായിരുന്നു സംഭവം

ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇയാള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയായിരുന്നെന്ന്‌ വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു. പൊലീസിന്‌ കൈമാറിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക