Image

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; നിയമസഭയില്‍ ബഹളം, സഭ നിര്‍ത്തിവച്ചു

Published on 24 June, 2019
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; നിയമസഭയില്‍ ബഹളം, സഭ നിര്‍ത്തിവച്ചു


തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം രംഗത്തെത്തിയതോടെ നിയമസഭയില്‍ ബഹളം. ഇതോടെ സഭ നിര്‍ത്തിവെച്ചു. അടിയന്തര പ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്ന്‌ കൃത്യമായ നടപടികളുണ്ടായിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി മറുപടിയായി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌. 

ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം പരിമതപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറിമാരുടെ തീരുമാനങ്ങള്‍ക്ക്‌ എതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ കോഴിക്കോടും കൊച്ചിയിലും ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി ആന്തൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്ന പി കെ ശ്യാമളയെ സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക