Image

അവസാനം ശ്യാമളയ്ക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്; എല്ലാ കുഴപ്പവും ഉദ്യോഗസ്ഥരുടേതെന്ന് പിണറായി

കല Published on 24 June, 2019
അവസാനം ശ്യാമളയ്ക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്; എല്ലാ കുഴപ്പവും ഉദ്യോഗസ്ഥരുടേതെന്ന് പിണറായി

കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്. സാജന്‍റെ ബന്ധുക്കളും ഭാര്യയും ശ്യാമളക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ നടപടി. 
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശ്യാമളക്കെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. സംഭവം സിപിഎമ്മിന് എതിരായി തിരിച്ചുവിടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് സംഭവത്തില്‍ നടന്നതെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ അധികാരം കുറയ്ക്കുന്നതിന് നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അവര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക