Image

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

Published on 24 June, 2019
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയുടേയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലാണ് ജയ്ശങ്കര്‍ ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വം എടുത്തത്. മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയ്ശങ്കറിനെ മോഡിയുടെ രണ്ടാമുഴത്തില്‍ വിദേശകാര്യ മന്ത്രിയായി നിയമിക്കുകയായിരുന്നു.

രാജ്യത്ത് ഏറ്റവുമധികം കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ജയ്ശങ്കര്‍ സുഷമാ സ്വരാജിന്റെ പകരക്കാരനായാണ് രണ്ടാം മോഡി മന്ത്രിസഭയിലേക്ക് എത്തിയത്. മുന്‍ വിദേശകാര്യ വിദഗ്ധനായിരുന്ന കെ. സുബ്രഹ്മണ്യന്റെ മകനാണ് ജയ്ശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന ജയ്ശങ്കര്‍, ഒന്നാം മോഡി സര്‍ക്കാരിന്റെ വിദേശനയം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക