Image

ഗര്‍ഭകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട് എമി ജാക്സണ്‍

Published on 24 June, 2019
ഗര്‍ഭകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട് എമി ജാക്സണ്‍

ന്യൂഡല്‍ഹി: സിനിമാ താരം എമി ജാക്സണ്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ഗര്‍ഭകാല ചിത്രങ്ങള്‍ പുറത്തുവിട്ട എമി വര്‍ക്ക് ഔട്ടിന് ശേഷമുള്ള ഒരു ചിത്രവും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

'ഒരു പാത്രം തേനോ അതോ ജിമ്മോ ഇതാണ് താന്‍ എന്നും രാവിലെ നേരിടുന്ന വെല്ലുവിളി. എന്നാല്‍ വിജയിക്കുന്നത് ജിം ആയിരിക്കും.' - എമി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.എമി ആറ് മാസം ഗര്‍ഭിണിയാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക