Image

ഇന്നത്തെ തലമുറയുടെ ചിന്തക്കനുസരിച്ചാണെങ്കില്‍ കിരീടം സിനിമ സാധ്യമാവില്ലായിരുന്നുവെന്ന് സിബി മലയില്‍

Published on 24 June, 2019
ഇന്നത്തെ തലമുറയുടെ ചിന്തക്കനുസരിച്ചാണെങ്കില്‍ കിരീടം സിനിമ സാധ്യമാവില്ലായിരുന്നുവെന്ന് സിബി മലയില്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സിബി മലയിലിന്റെ കിരീടം. എത്ര വട്ടം കണ്ടാലും മടുപ്പ് തോന്നാത്തൊരു ചിത്രമാണത്. അച്ഛനെ തല്ലുന്നത് കണ്ട് കൊലപാതകിയായി മാറിയ സേതുമാധവന്റെ നൊമ്ബരം എങ്ങിനെ മനസ്സില്‍ നിന്നും മായും.

എന്നാല്‍, ഇന്നത്തെ തലമുറയുടെ ചിന്തക്കനുസരിച്ചാണെങ്കില്‍ കിരീടം സിനിമ സാധ്യമാവില്ലായിരുന്നുവെന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്. അച്ഛനെ തല്ലുന്നതു കാണുമ്ബോള്‍ എസ്‌. ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കണമായിരുന്നെന്ന് അടുത്തിടെ ഒരു വിദ്യാര്‍ഥി തന്നോടു പറഞ്ഞെന്ന് സിബി മലയില്‍ പറയുന്നു. ചാക്കോള- ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന സമ്മേളനത്തിലാണ് സംവിധായാകന്‍ ഇക്കാര്യം പറഞ്ഞത്.

അടുത്തിടെ ഒരു സംവാദത്തില്‍ ഒരു വിദ്യാര്‍ഥിയാണ് പറഞ്ഞത്, ‘അച്ഛനെ തല്ലുന്നതു കാണുമ്ബോള്‍ എസ്‌.ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്.’

എസ്‌. ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം. അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം. ഇങ്ങനെയൊക്കെയാണ് പുതിയ തലമുറയുടെ ചിന്തകള്‍… സിബി മലയില്‍ പറഞ്ഞു. വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നതു ശരിയായി അവര്‍ കാണുന്നില്ല. ബുദ്ധിപരമായി മാത്രമാണ് അവര്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക