തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചെയ്‌ത
സംഭവത്തില്‍ പി.കെ. ശ്യാമളയ്‌ക്ക് ക്ലീന്‍ചിറ്റ്. ആന്തുര്‍ നഗരസഭാ
അധ്യക്ഷയ്‌ക്ക് ക്ലീന്‍ചിറ്റ് നല്‍കി കോടിയേരി.
വീഴ്‌ച ഉദ്യോഗസ്ഥ തലത്തില്‍
മാത്രമെന്നും പ്രശ്‌നത്തില്‍ ശ്യാമളയ്‌ക്ക് വീഴ്‌ചയുണ്ടായിട്ടില്ലെന്നും കോടിയേരി
സംസ്ഥാന സമിതിയെ അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സംസ്ഥാനസമിതിക്ക്
ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്തൂരില്‍
പ്രവാസി സംരഭകന്‍ സാജന്‍ ആത്മഹത്യ ചെയ്‌തതില്‍ സിപിഎം ഭരിക്കുന്ന നഗരസഭയെയും
അധ്യക്ഷ പി.കെ .ശ്യാമളയെയും സംരക്ഷിച്ച് മുഖ്യമന്ത്രി നിയമസഭയില്‍.
പ്രവാസി
സംരംഭകന്‍, പി. ജയരാജനെ സമീപിച്ചതാണ് നഗരസഭാധ്യക്ഷയെ ചൊടിപ്പിച്ചതെന്ന്
പ്രതിപക്ഷം ആരോപിച്ചു. ബിംബങ്ങളെ ഉപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടാന്‍
ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.