Image

മലയാളത്തിന്റെ ഉണ്ണിമായയായി പ്രാച്ചി തെഹഌന്‍ എത്തുന്നു

Published on 24 June, 2019
മലയാളത്തിന്റെ ഉണ്ണിമായയായി പ്രാച്ചി തെഹഌന്‍ എത്തുന്നു


കൊച്ചി: മലയാളത്തിലെ ചരിത്ര സിനിമകളുടെ ഗണത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകാന്‍ പോകുന്ന 'മാമാങ്ക'ത്തിന്റെ നായികയാവുന്നതിന്റെ ത്രില്ലിലാണ് ഡല്‍ഹി സ്വദേശിനി പ്രാച്ചി തെഹഌന്‍.

തുടക്കംതന്നെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്കെത്തിയതിന്റെ ആവേശം ഇതിനു പുറമേ. ഇന്ത്യന്‍ നെറ്റ്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ താരവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2010 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു പ്രാച്ചി തെഹഌന്‍. 

മമ്മൂട്ടിയെ മമ്മൂക്ക എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം. അദ്ദേഹത്തിന്റെ കടുത്ത ഫാനാണ് താന്‍. നടന്‍ എന്നതിനുപരി മനുഷ്യസ്‌നേഹിയും നല്ല വ്യക്തിത്വത്തിന്റെ ഉടമയുമാണ് അദ്ദേഹം. ജീവിച്ചിരിക്കുന്ന ഇതിഹാസം എന്നു പറയാവുന്ന ആ നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്'  പ്രാച്ചി മനസ് തുറന്നു

മലയാളം സിനിമ പൊതുവേ കരുത്തുറ്റ ഉള്ളടക്കംകൊണ്ട് സമ്പന്നമാണ്. അതുകൊണ്ടുതന്നെ മലയാളത്തോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും മാമാങ്കത്തിലെ നായിക പ്രാച്ചി പറഞ്ഞു. ഭാഷ കൈകാര്യം ചെയ്യാന്‍ വളരെയേറെ ബുദ്ധിമുട്ടി. ഉണ്ണിമായ എന്ന കഥാപാത്രത്തിന്റെ ഓരോ ഡയലോഗിലും മലയാള ഭാഷയുടെ കാഠിന്യം തിരിച്ചറിഞ്ഞു. മലയാളത്തിലെ ചില അടിസ്ഥാന വാക്കുകള്‍ പഠിച്ചുവച്ചു. കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ട്.

മാമാങ്കത്തിന്റെ ചിത്രീകരണം കഴിഞ്ഞാല്‍ മറ്റൊരു മലയാള സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. എങ്കിലും ഓഫറുകള്‍ ധാരാളം തേടിയെത്തുന്നുണ്ട്  പ്രിയങ്ക ചോപ്രയെ റോള്‍ മോഡലായി കരുതുന്ന പ്രാച്ചി തെഹഌന്‍ വ്യക്തമാക്കി. കായികരംഗത്തെപ്പോലെ സിനിമയിലും തിളങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ സുന്ദരി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക