Image

1129 ‘ക്രിമിനല്‍’ പൊലീസുകാര്‍; നടപടി എന്തായെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Published on 24 June, 2019
1129 ‘ക്രിമിനല്‍’ പൊലീസുകാര്‍; നടപടി എന്തായെന്ന് മനുഷ്യാവകാശ കമ്മിഷന്‍


തിരുവനന്തപുരം :ക്രൈം കേസുകളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് കമ്മിഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. 

1129 പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേരള പൊലീസ് ആക്റ്റിലെ സെക്ഷന്‍ 86 അനുസരിച്ച് നടപടിയെടുക്കാന്‍ കമ്മിഷന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2018 ഏപ്രില്‍ 12 ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക