Image

കോട്ടയത്തെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച

Published on 07 July, 2011
കോട്ടയത്തെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച
കോട്ടയം: പട്ടാപ്പകല്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്ത ശേഷം തിരുനക്കരയിലെ കുന്നത്തുകളത്തില്‍ ജ്വല്ലറി കൊള്ളയടിച്ചത്. കവര്‍ച്ച  സംഘത്തിലെ ഒരാളെ കുമരകം ഭാഗത്തേക്കുപോയ സ്വകാര്യ ബസ്സില്‍നിന്നും പോലീസ് പിടികൂടി. ഏഴു കിലോയോളം സ്വര്‍ണ്ണം ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തു.

തമിഴ്‌നാട് തേവാരം സ്വദേശി മണികണ്ഠന്‍ (28) ആണ് പിടിയിലായത്. വെടിയുണ്ട നിറച്ച രണ്ട് നാടന്‍ തോക്കുകളും ഇയാളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചാ സംഘത്തിലെ രണ്ടാമനുവേണ്ടി പോലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തുകയാണ്.
ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അവര്‍ ജ്വല്ലറിയുടെ തറയിലേക്ക് വെടിവെച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ വാരിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
കവര്‍ച്ച നടത്തിയ സംഘം ബൈക്കില്‍ കോട്ടയത്തെ ചാലുകുന്നില്‍ എത്തി. തുടര്‍ന്ന് ഒരാള്‍ കുമരകം ഭാഗത്തേക്കുപോയ സ്വകാര്യ ബസ്സില്‍ യാത്ര തുടര്‍ന്നു. വാഹന പരിശോധന നടത്തിയ പോലീസിനോട് ബസ് യാത്രക്കാരാണ് തമിഴ്‌നാട് സ്വദേശിയെക്കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മണികണ്ഠനെ പിടികൂടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക