Image

മഹാസഖ്യവും വഴിപിരിയുന്നു; സകല ശക്തിയും ചോര്‍ന്ന് ബിജെപി വിരുദ്ധ ചേരി

കല Published on 24 June, 2019
മഹാസഖ്യവും വഴിപിരിയുന്നു; സകല ശക്തിയും ചോര്‍ന്ന് ബിജെപി വിരുദ്ധ ചേരി

യു.പിയില്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷം രാജ്യത്ത് ഏറ്റവും ശ്രദ്ധേമായ പ്രതിപക്ഷ നീക്കമായിരുന്നു യു.പിയിലെ പ്രബല പാര്‍ട്ടികളായ എസ്.പിയും ബി.എസ്.പിയും തമ്മില്‍ ഉണ്ടായ സഖ്യം. സഖ്യം രൂപപ്പെട്ടതിന് ശേഷം നടന്ന ചില ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സിറ്റിംഗ് സീറ്റുകളില്‍ തന്നെ ഈ സഖ്യം പരാജയപ്പെടുത്തി. ബന്ധ വൈരികളായ മായാവതിയും അഖിലേഷും കൈകോര്‍ത്താല്‍ യുപിയില്‍ ബിജെപിയുടെ തേരോട്ടം അവസാനിക്കം എന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിധിയെഴുതി. 
എന്നാല്‍ എല്ലാ സഖ്യവും അവസാനിപ്പിച്ചിരിക്കുകയാണ് മായാവതി. ബിജെപിയെ ചെറുക്കാന്‍ സഖ്യത്തിന് കഴിഞ്ഞില്ലെന്നും അതിനാല്‍ സഖ്യം പിരിയുകയാണെന്നും ബിഎസ്പി നേതാവ് മായാവതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എസ്.പിയുടെ രാഷ്ട്രീയം ദളിത് വിരുദ്ധമാണെന്നും എന്നാല്‍ വിശാല താത്പര്യം മുന്‍നിര്‍ത്തിയ എസ്.പിയുമായി കൈകോര്‍ത്തതാണെന്നും എന്നാല്‍ ഇനി മുതല്‍ സഖ്യമില്ലെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്. 
സഖ്യം കൊണ്ട് രാഷ്ട്രീയ ഗുണമുണ്ടായില്ല എന്ന തിരിച്ചറിവിലാണ് മായാവതിയുടെ നീക്കം. എന്നാല്‍ ഇതോടെ തകരുന്നത് ബിജെപിക്കെതിരെയുള്ള ഏറ്റവും ശക്തമായ കൂട്ടുകെട്ടാണ് എന്നതാണ് യഥാര്‍ഥ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക