Image

ഒരുവന്‍ (കവിത: മഞ്ജു ഉണ്ണികൃഷ്ണന്‍)

Published on 24 June, 2019
ഒരുവന്‍ (കവിത: മഞ്ജു ഉണ്ണികൃഷ്ണന്‍)
ഒറ്റയായ മുറി ഒന്നില്‍
ഒറ്റയ്ക്കു താമസിക്കുന്ന
ഒരുവന്‍
കരച്ചിലുവന്ന് ചോരുമ്പോള്‍,
കുളിമുറിയില്‍ കയറി
വാതില്‍ കൊളുത്തുന്നു .
പുറത്തേക്കിറങ്ങി
ചിരിച്ച മട്ടില്‍ നടക്കാറുള്ള
ഒരുവനില്‍ നിന്ന്
കരയുന്നവന്‍
പലതും ഒളിക്കുന്നുണ്ട് .
മുഖം കഴുകാന്‍ പോയത്
എന്ന വ്യാജ മട്ടില്‍
കസേരയില്‍
തോര്‍ത്ത് വിരിക്കുന്നു .
ശരിയായ ഒരുവനെ
കുളിമുറിയില്‍
മാത്രമാണ് കണ്ടെത്താനാകൂ .
കടുശര്‍ക്കര ചതുര്‍ബാഹു
വിഗ്രഹത്തിലൊന്നുമല്ല .
വാതിലിന്‍ പുറകിലെ
നിറം മങ്ങിയ തിടമ്പിലാണ്
ജീവ ശക്തിയെന്ന മട്ടില്‍ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക