Image

വിശ്വാസത്തിനുവേണ്ടി പോരാടണം: സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ്

ഡോ. മാത്യു വൈരമണ്‍ Published on 24 June, 2019
വിശ്വാസത്തിനുവേണ്ടി പോരാടണം: സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ്
ഹൂസ്റ്റണ്‍: ഈവര്‍ഷത്തെ സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ് ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഡെന്റണിലുള്ള ക്യാമ്പ് കോപ്പാസ് റിട്രീറ്റ് സെന്ററില്‍ വച്ചു അനുഗ്രഹകരമായി നടന്നു. സഹോദരന്മാരായ റെക്‌സ് ട്രോഗ്ഡണ്‍, സജീവ് വര്‍ഗീസ് പുതുപ്പള്ളി, നെയ്റ്റ് ബ്രാംസണ്‍, ക്രിസ്റ്റ്യന്‍ രമിരസ് എന്നിവരായിരുന്നു മുഖ്യ പ്രാസംഗീകര്‍. യൂദയുടെ പുസ്കത്തില്‍ നിന്നു "വിശ്വാസത്തിനുവേണ്ടി പോരാടണം' എന്നതായിരുന്നു മുഖ്യ പ്രസംഗവിഷയം. ഞായറാഴ്ച നടന്ന വചന ശുശ്രൂഷയില്‍ ബ്രദര്‍ റെക്‌സ് ട്രോഗ്ഡണ്‍ വിശ്വാസികള്‍ വിശ്വാസത്തിനുവേണ്ടി പോരാടണമെന്ന് ഉദ്‌ബോധിപ്പിച്ചു.

പ്രധാനപ്പെട്ട പ്രാസംഗീകരെ കൂടാതെ ഇന്ത്യയില്‍ നിന്നു പി.വി. ജയിംസ് വാളകം, സാമുവേല്‍ തോമസ് മധുര എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സഹോദരന്മാരുടെ മീറ്റിംഗ്, ടാലന്റ് ടൈം, യൂത്ത് മീറ്റിംഗ്, കുട്ടികളുടെ മീറ്റിംഗ് എന്നിവ കോണ്‍ഫറന്‍സില്‍ ഉണ്ടായിരുന്നു. മൂപ്പന്മാരുടെ മീറ്റിംഗും, കുടുംബ കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളും കുട്ടികളും ചേര്‍ന്നുള്ള മീറ്റിംഗും ഈവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയായിരുന്നു. റെക്‌സ് ട്രോഗ്ഡണ്‍ മൂപ്പന്മാരുടെ മീറ്റിംഗിനും, നെയിറ്റ് ബ്രാംസണ്‍ കുടുംബ മീറ്റിംഗിനും നേതൃത്വം കൊടുത്തു.

റോജി വര്‍ഗീസ് (സെക്രട്ടറി), ബാബു ഏബ്രഹാം (ട്രഷറര്‍), ഫിലിപ്പ് കെ. ആന്‍ഡ്രൂസ് (അസിസ്റ്റന്റ് ട്രഷറര്‍), ജെയിസണ്‍ മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജോസ് ചെറിയാന്‍, ജെറി മോഡയില്‍, ഫിലിപ്പ് ആന്‍ഡ്രൂസ് എന്നിവര്‍ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം കൊടുത്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും, ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ഏകദേശം 750 പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ജൂണ്‍ രണ്ടാമത്തെ ആഴ്ചയില്‍ ഇതേ സ്ഥലത്തുവെച്ച് കോണ്‍ഫറന്‍സ് നടക്കുന്നതായിരിക്കും.



വിശ്വാസത്തിനുവേണ്ടി പോരാടണം: സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ് വിശ്വാസത്തിനുവേണ്ടി പോരാടണം: സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക