Image

പ്രേരണാക്കുറ്റത്തിന് കേസ്സെടുക്കണം, പ്രവാസികളുടെ ആശങ്കയകറ്റണം: കെ.എം.സി.സി

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 25 June, 2019
പ്രേരണാക്കുറ്റത്തിന് കേസ്സെടുക്കണം, പ്രവാസികളുടെ ആശങ്കയകറ്റണം: കെ.എം.സി.സി
ദുബൈ: കണ്ണൂരിലെ ആന്തൂരില്‍  പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കുത്തരവാദികളായ നഗരസഭാ ചെയര്‍പേഴ്‌സണടക്ക മുള്ളവര്‍ക്കെതിരെ കേസ്സെടുത്ത് സര്‍ക്കാര്‍ മാതൃക കാണിക്കണമെന്നും നിലവില്‍ കേരളത്തില്‍ പ്രവാസികള്‍  നിക്ഷേപ, നിര്‍മാണ രംഗങ്ങളിലൊക്കെ അനുഭവിക്കുന്ന ആശങ്കകള്‍ക്കറുതി വരുത്തണമെന്നും ദുബൈ കെ.എം.സി.സ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

 

വര്‍ഷങ്ങള്‍ വിദേശങ്ങളില്‍ കഷ്ടത സഹിച്ച് അത്യദ്ധ്വാനം ചെയ്തുണ്ടാക്കുന്ന സമ്പത്ത്  കൊണ്ട് കേരളത്തില്‍ വന്ന് എന്തെങ്കിലും ചെയ്ത് സ്വയം ജീവിത വഴി തേടുമ്പോള്‍ അതിന് വേണ്ട സഹായമൊരുക്കേണ്ട സര്‍ക്കാറും സംവിധാനങ്ങളും പ്രവാസികള്‍ക്ക് കൊലക്കയര്‍ നല്‍കുന്ന താപത്താണ്. കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി കര്‍ശനമാകാത്ത പക്ഷം വിവിധ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിടുമെന്ന് നേതാക്കള്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക