Image

കേരളവര്‍മ്മയിലെ ഫ്ളക്സ് വിവാദം; പ്രതികരിക്കാന്‍ സൗകര്യപ്പെടില്ലെന്ന് ദിപാ നിശാന്ത്

കല Published on 25 June, 2019
കേരളവര്‍മ്മയിലെ ഫ്ളക്സ് വിവാദം; പ്രതികരിക്കാന്‍ സൗകര്യപ്പെടില്ലെന്ന് ദിപാ നിശാന്ത്

തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍ എസ്എഫ്ഐ സ്ഥാപിച്ച അയ്യപ്പ ചിത്രം വരിച്ചിട്ടുള്ള ഫ്ളക്സുകളെ ചൊല്ലിയുള്ള വിവാദം കത്തുന്നു. ഹിന്ദു ദൈവമായ അയ്യപ്പന്‍റെ ചിത്രം സ്ത്രീയുടെ നഗ്നതയില്‍ വരച്ചു ചേര്‍ത്താണ് ഫ്ളക്സ് സ്ഥാപിച്ചത്. ആര്‍ത്തവത്തോട് എന്തിന് അയിത്തം എന്നാണ് ഫ്ളക്സ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ഹിന്ദു വികാരത്തെ അപമാനിക്കുകയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. വലിയ ജനവികാരമാണ് ഈ ഫ്ളക്സുകള്‍ക്കെതിരെ ഉയര്‍ന്നത്. 
ഇതേ സമയം എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ദീപാ നിശാന്ത് എന്തുകൊണ്ട് സ്വന്തം കോളജിലെ ഒരു പ്രവര്‍ത്തിയോട് പ്രതികരിക്കുന്നില്ല എന്ന ചോദ്യമാണ് മിക്കവരും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. സ്വന്തം സ്റ്റുഡന്‍സിന്‍റെ പ്രവര്‍ത്തിയോട് പ്രതകരിക്കാന്‍ കഴിയാത്ത ദീപാ എന്ത് സോഷ്യല്‍ ആക്ടിവിസ്ര്റാണ് എന്നതാണ് ചോദ്യം. 
എന്നാല്‍ പ്രതകരിക്കാന്‍ സൗകര്യമില്ലെന്ന നിലപാടുമായി ദീപാ നിശാന്ത് ഇപ്പോള്‍ രംഗത്തെത്തി. കോളജിലെ വിദ്യാര്‍ഥി സംഘടനാ വിഷയത്തില്‍ അഭിപ്രായം പറയാനില്ല എന്ന നിലപാടാണ് ദീപാ നിശാന്ത് സ്വീകരിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക