Image

അന്തൂരിലെ വ്യവാസിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരെ കുരുക്കി ശ്യാമളയെ രക്ഷിച്ച് പോലീസ് റിപ്പോര്‍ട്ട്

കല Published on 25 June, 2019
അന്തൂരിലെ വ്യവാസിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരെ കുരുക്കി ശ്യാമളയെ രക്ഷിച്ച് പോലീസ് റിപ്പോര്‍ട്ട്

കണ്ണൂര്‍ ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സംരക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നു എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയായി. ശ്യാമളയെ സംരക്ഷിച്ചുകൊണ്ട് ഉദ്യോഗസ്ഥരെ കുരുക്കി പോലീസ് പ്രഥമിക റിപ്പോര്‍ട്ട് തയാറാക്കി. കെട്ടിടത്തിന് ലൈസന്‍സ് നല്‍കാന്‍ എഞ്ചിനിയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി ലൈസന്‍സ് നല്‍കിയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ ശ്യാമളക്കെതിരെ തെളിവൊന്നുമില്ലെന്നാണ് പോലീസ് ഭാഷ്യം. 
കഴിഞ്ഞ ദിവസം സാജന്‍റെ വീട്ടിലെത്തി പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. സാജന്‍റെ മുറിയില്‍ ഡയരി കണ്ടെത്തിയിരുന്നുവെങ്കിലും ആത്മഹത്യയുമായി ബന്ധപ്പെട്ട കുറിപ്പോ വിവരങ്ങളോ ഒന്നും ലഭിച്ചില്ല. 
നിലവില്‍ സാജന്‍റെ ആത്മഹത്യയില്‍ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക