Image

ബാലഭാസ്‌ക്കറിന്റെ മരണം ; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Published on 25 June, 2019
ബാലഭാസ്‌ക്കറിന്റെ മരണം ; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ കാറപകട മരണത്തില്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ രണ്ട് ദിവസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോടാണ് അന്വേഷണത്തിന്‍റെ തല്‍സ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത് .സ്വര്‍ണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്ബി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ് .

ബാലഭാസ്കറിന്‍റെ മരണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുള്ള ബന്ധമെന്തെന്ന കാര്യത്തിലാണ് ഹൈക്കോടതി നിലവില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടോ, അങ്ങനെയെങ്കില്‍ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുണ്ടായിരിക്കുന്നത്, സ്വര്‍ണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോള്‍ ഏത് നിലയിലാണ് എന്നീ കാര്യങ്ങളിലാണ് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

ബാലഭാസ്കറിന്‍റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശ് തമ്ബി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത്. ഇതേത്തുടര്‍ന്ന് ബാലഭാസ്കറിന്‍റെ മരണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നു ബാലഭാസ്കറിന്‍റെ അച്ഛന്‍ ഉണ്ണി ആരോപണവുമായി രംഗത്തുവന്നിരുന്നു .

ബാലഭാസ്കറിന്‍റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ അറിയുന്നതിനായി ആദായനികുതി വകുപ്പിനും ബാങ്കുകള്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി . ഇതും പരിശോധിച്ച്‌ വരവെയാണ് ഹൈക്കോടതി അന്വേഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തേടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക