Image

ബാങ്കുകളില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നവരുടെ എണ്ണം 5 വര്‍ഷത്തിനുള്ളില്‍ 60% ഉയര്‍ന്നു

Published on 25 June, 2019
ബാങ്കുകളില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നവരുടെ എണ്ണം 5 വര്‍ഷത്തിനുള്ളില്‍ 60% ഉയര്‍ന്നു

ദില്ലി: രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നവരുടെ എണ്ണം 2019 മാര്‍ച്ച്‌ വരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വര്‍ദ്ധിച്ച്‌ 8,582 ആയി. 2014-15 സാമ്ബത്തിക വര്‍ഷം അവസാനത്തോടെ ഇത് 5,349 ആയിരുന്നെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.


മനപൂര്‍വ്വം വീഴ്ച വരുത്തുന്ന വ്യക്തികള്‍ തിരിച്ചടവ് നടത്താനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും വായ്പ തിരിച്ചടയ്ക്കാത്തവരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബാങ്കുകളിലേക്ക് മനപൂര്‍വ്വം തിരിച്ചടവ് നല്‍കാത്തവരുടെ കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

2014-15 മുതല്‍ അത്തരം വായ്പക്കാരുടെ എണ്ണം സ്ഥിരമായി ഉയരുന്നുണ്ട്. 2015-16ല്‍ 6,575 ആയി ഉയര്‍ന്നു; 2016-17ല്‍ 7,079 ഉം 2017-18 ല്‍ 7,535 ഉം ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക