Image

ബിനോയ്‌ കോടിയേരിയെ തല്‍ക്കാലം അറസ്റ്റ്‌ ചെയ്യില്ല

Published on 25 June, 2019
ബിനോയ്‌ കോടിയേരിയെ തല്‍ക്കാലം അറസ്റ്റ്‌ ചെയ്യില്ല


ബിനോയ്‌ കോടിയേരിയെ തത്‌കാലം അറസ്റ്റ്‌ ചെയ്യേണ്ടെന്ന്‌ മുംബൈ പോലീസ്‌.
ബിനോയ്‌ കോടിയേരിക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ്‌ യുവതി ബിനോയിക്കെതിരെ നല്‍കിയ പരാതി. അതിനാലാണ്‌ മജിസ്‌ട്രേറ്റിന്‌ മുമ്പാകെ യുവതിയുടെ 164 സ്റ്റേറ്റ്‌മെന്‍റ്‌ രേഖപ്പെടുത്തുന്നത്‌.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത്‌ വരെ ബിനോയ്‌ കോടിയേരിയെ അറസ്റ്റ്‌ ചെയ്യില്ല. വ്യാഴാഴ്‌ചയാണ്‌ ബിനോയ്‌ കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്‌. തിങ്കളാഴ്‌ച ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നെങ്കിലും ജഡ്‌ജി അവധിയായിരുന്നതിനാല്‍ കേസ്‌ മാറ്റുകയായിരുന്നു.

അതേസമയം, ഒരാഴ്‌ചയിലേറെ കേരളത്തില്‍ പരിശോധന നടത്തിയിട്ടും മുംബൈയില്‍ നിന്ന്‌ വന്ന പൊലീസ്‌ സംഘത്തിന്‌ ബിനോയി എവിടെ എന്നത്‌ സംബന്ധിച്ച്‌ സൂചന കിട്ടിയിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളില്‍ പോയി നോട്ടീസ്‌ നല്‍കിയും കണ്ണൂരിലും തിരുവനന്തപുരത്തുമായി വിവരശേഖരണം നടത്തിയും വെറുംകൈയോടെ സംഘം തിരികെ പോയി.

മുംബൈയില്‍ നടക്കുന്ന അന്വേഷണവും കാര്യമായി മുന്നോട്ട്‌ പോകുന്നില്ല. മൊഴിനല്‍കാനും കേസിന്‍റെ വിവരങ്ങള്‍ ആരായാനുമായി പരാതിക്കാരി മൂന്ന്‌ തവണ ഓഷിവാര സ്റ്റേഷനിലെത്തിയിരുന്നു. ഒരാഴ്‌ചയിലേറെയായി ഒളിവിലുള്ള ബിനോയിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌താല്‍ മാത്രമേ കേസന്വേഷണം മുന്നോട്ടുപോകൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക