Image

അട്ട്കുളങ്ങര വനിതാ ജയിലില്‍നിന്ന് രണ്ട് പ്രതികള്‍ തടവുചാടി; സംസ്ഥാനത്ത് ആദ്യം

Published on 25 June, 2019
അട്ട്കുളങ്ങര വനിതാ ജയിലില്‍നിന്ന് രണ്ട് പ്രതികള്‍ തടവുചാടി; സംസ്ഥാനത്ത് ആദ്യം
തിരുവനന്തപുരംന്മ അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നും വിചാരണ തടവുകാരായ രണ്ടു പേര്‍ തടവ് ചാടി. ചൊവ്വാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടയിലാണു രണ്ടു പേര്‍ രക്ഷപ്പെട്ട വിവരം ജീവനക്കാര്‍ അറിഞ്ഞത്. തുടര്‍ന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്. മോഷണക്കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞി നട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ എന്നിവരാണു രക്ഷപ്പെട്ടത്.

ജയിലിനു പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ ജില്ല വിട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഷാഡോ പൊലീസും സ്‌പെഷല്‍ ഇവര്‍ ജില്ല വിട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഷാഡോ പൊലീസും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയില്‍ ജീവനക്കാരുടെ അനാസ്ഥയാണ് തടവുകാര്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജയില്‍ ജീവനക്കാരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക