Image

30 വര്‍ഷത്തോളം പഴയ കേസ്; കശ്മീരില്‍ പത്രസ്ഥാപന ഉടമയെ അര്‍ധരാത്രി അറസ്റ്റ് ചെയ്തു

Published on 25 June, 2019
30 വര്‍ഷത്തോളം പഴയ കേസ്; കശ്മീരില്‍ പത്രസ്ഥാപന ഉടമയെ അര്‍ധരാത്രി അറസ്റ്റ് ചെയ്തു


ശ്രീനഗര്‍ന്മ മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള കേസിന്റെ പേരില്‍ കശ്മീരിലെ പത്രസ്ഥാപനത്തിന്റെ പ്രസാധകനെ അര്‍ധരാത്രി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉറുദു ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന !ഡെയിലി അഫാഖ് എന്ന പത്രത്തിന്റെ പ്രസാധകനും മാധ്യമപ്രവര്‍ത്തകനുമായ ഗുലാം ജിലാനി ക്വാദ്രി (62) ആണ് പൊലീസ് പിടിയിലായത്. സംഭവം പൊലീസും അറസ്റ്റിലായ വ്യക്തിയുടെ സഹോദരനും സ്ഥിരീകരിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച അര്‍ധരാത്രി മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. 1993 ലെ വാറന്റ് ഇപ്പോഴെന്തിനാണ് ഗുലാം ജിലാനിക്കെതിരായി മാത്രം നടപ്പാക്കുന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് മൊറിഫാത്ത് ക്വാദ്രി ചോദിച്ചു. 1990ല്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരിലുള്ള വകുപ്പ് ഗുലാം ജിലാനിക്കെതിരെ ചുമത്തിയ കേസിലാണ് 2019 ല്‍ നടപടിയെടുത്തത്. വാറന്റ് പുറപ്പെടുവിച്ചതിനുശേഷം പല തവണ തന്റെ സഹോദരന്‍ പൊലീസ് സ്‌റ്റേഷനില്‍ പോയിട്ടുള്ളതായും മുഹമ്മദ് മൊറിഫാത്ത്ക്വാദ്രി രാജ്യാന്തര മാധ്യമങ്ങളോടു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക