Image

ആരോഗ്യരംഗത്ത് കേരളം മുന്നിലെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്; ഏറ്റവും പിന്നിലായത് ഉത്തര്‍പ്രദേശ്

കല Published on 26 June, 2019
ആരോഗ്യരംഗത്ത് കേരളം മുന്നിലെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്; ഏറ്റവും പിന്നിലായത് ഉത്തര്‍പ്രദേശ്

നീതി ആയോഗിന്‍റെ ദേശിയ ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ കേരളം വീണ്ടും ഒന്നാമത്. യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. 74.01 മാര്‍ക്ക് നേടി കേരളം ഒന്നാമത് എത്തിയപ്പോള്‍ ഉത്തര്‍പ്രദേശിന് വെറും 28.61 മാര്‍ക്കാണുള്ളത്. ആരോഗ്യസൂചികയുടെ കഴിഞ്ഞ റിപ്പോര്‍ട്ടിലും കേരളം തന്നെയായിരുന്നു മുമ്പില്‍. 
വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പട്ടിക തയാറാക്കിയത്. ലോകബാങ്കിന്‍റെയും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ആരോഗ്യ വിദഗ്ധരുടെയും സഹായത്തോടെയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആന്ധ്രയാണ് കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. യു.പി കഴിഞ്ഞാല്‍ ഏറ്റവും പിന്നില്‍ ബീഹാറാണ്. ഒഡീഷയാണ് തൊട്ടടുത്ത സ്ഥാനത്ത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക