Image

സ്‌നേഹസമ്പന്നനായ പിതാവാണെന്നതാണ് പുരുഷന് പരമപ്രധാനം: ഓര്‍മ

പി.ഡി. ജോര്‍ജ് നടവയല്‍ Published on 26 June, 2019
സ്‌നേഹസമ്പന്നനായ പിതാവാണെന്നതാണ് പുരുഷന് പരമപ്രധാനം: ഓര്‍മ
ഫിലഡല്‍ഫിയ: സ്‌നേഹസമ്പന്നനായ പിതാവാണെന്നതാണ് പുരുഷന് പരമപ്രധാനം, മറ്റെല്ലാം അപ്രസക്തം എന്ന ദര്‍ശനം ആവര്‍ത്തിച്ച് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ ഇന്റര്‍നാഷണല്‍) ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. മാതൃത്വവും പിതൃത്വവും അഭേദ്യവും പരസ്പരപൂരകവുമായ പരിപാലനാ പ്രകൃതമാണ് എന്നതിനാല്‍ പിതാവിനെയും മതാവിനെയും ആദരിക്കുന്നതിലൂടെ സ്വയം പൂജിതരാവുകയാണ്. പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷപ്രസംഗവും, ഫാ. ഫിലിപ് മോഡയില്‍, അരുണ്‍ മാത്യൂ എന്നിവര്‍  മുഖ്യ സന്ദേശവും നല്‍കി. ആലീസ് ജോസ്, ബ്രിജിറ്റ് പാറപ്പുറത്ത്, ടീനാ ചെമ്പ്‌ളായില്‍, റേച്ചല്‍ അലക്‌സ്, ഏലിയാമ്മ പോള്‍ എന്നിവര്‍ ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ ക്രമീകരിച്ചു. വിന്‍സന്റ് ഇമ്മാനുവേല്‍, ജോര്‍ജ് ഓലിക്കല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍, അലക്‌സ് തോമസ്, തോമസ് പോള്‍, ജേക്കബ് കോര, റോഷന്‍ പ്ലാമൂട്ടില്‍, സേവ്യര്‍ ആന്റണി എന്നിവര്‍  പിതൃസ്മരണകള്‍ പങ്കിട്ടു. ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും ട്രഷറാര്‍ ജോര്‍ജ് അമ്പാട്ട് നന്ദിയും പറഞ്ഞു.

സ്‌നേഹസമ്പന്നനായ പിതാവാണെന്നതാണ് പുരുഷന് പരമപ്രധാനം: ഓര്‍മസ്‌നേഹസമ്പന്നനായ പിതാവാണെന്നതാണ് പുരുഷന് പരമപ്രധാനം: ഓര്‍മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക