Image

സിപിഎം തുറന്ന് സമ്മതിക്കുന്നു; ശബരിമല തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു

കല Published on 26 June, 2019
സിപിഎം തുറന്ന് സമ്മതിക്കുന്നു; ശബരിമല തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു

ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല ഒരു പ്രധാന വിഷയമായെന്ന് സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ജനങ്ങളുടെ മനസ് മനസിലാക്കുന്നതില്‍ പാര്‍്ട്ടി പരാജയപ്പെട്ടെന്നും ശബരിമല വിഷയത്തെ തുടര്‍ന്ന് പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരില്‍ ഒരു വിഭാഗത്തെ കോണ്‍ഗ്രസിനും ബിജെപിക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും പാര്‍ട്ടി വിലയിരുത്തുന്നത്. 
തിരുത്തേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട് എന്ന തലക്കെട്ടിലാണ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വനിതാ മതില്‍ ഉള്‍പ്പെടെയുള്ള ബഹുജന സമരങ്ങളില്‍ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി മാറിയില്ല. സര്‍ക്കാരിന്‍റെ നേട്ടങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. 
വനിതാ മതിലിന് ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഈ പ്രചരണം അണികള്‍ക്കിടയില്‍ ആഘാതം സൃഷ്ടിച്ചു. കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരാതിരിക്കാന്‍ മതനിരപേക്ഷ മനസുകള്‍ യുഡിഎഫിന് അനുകൂലമായി ചുവടുമാറ്റി. മിക്കയിടങ്ങളും ബിജെപി യുഡിഎഫിന് അനുകൂലമായി വോട്ട് മറിച്ചെന്നും സിപിഎം വിലയിരുത്തലില്‍ നിരീക്ഷിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക