Image

ജേക്കബ് തോമസ് ബിജെപിയിലേക്ക്; ബിജെപി സൂപ്പര്‍ പാര്‍ട്ടിയെന്ന് അഴിമതി വിരുദ്ധ ഐ.പിഎസുകാരന്‍

കല Published on 26 June, 2019
ജേക്കബ് തോമസ് ബിജെപിയിലേക്ക്; ബിജെപി സൂപ്പര്‍ പാര്‍ട്ടിയെന്ന് അഴിമതി വിരുദ്ധ ഐ.പിഎസുകാരന്‍

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഡല്‍ഹിയിലെത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ് ജേക്കബ് തോമസ് ചെയ്തത്. ജേക്കബ് തോമസ് തന്നെ ഇക്കാര്യം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 
രാഷ്ട്രീയ പ്രവേശനം തന്‍റെ ലക്ഷ്യമാണെന്നും ഇതിനായിട്ടാണ് വിആര്‍എസിന് അപേക്ഷ നല്‍കിയതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 
നിലവില്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. തുറമുഖ വകുപ്പ് ഡയക്ടറായിരിക്കെ നടന്ന ക്രമക്കേടുകളുടെ പേരിലാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. നേരത്തെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍സിച്ചതിനും ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക