Image

ഷിക്കാഗോ മലയാളി അസോസിയേഷന്റെ അമേരിക്ക രാഷ്ട്രീയ യോഗം

ജോഷി വള്ളിക്കളം Published on 26 June, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്റെ അമേരിക്ക രാഷ്ട്രീയ യോഗം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളി സമൂഹം കടന്നു വരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുള്ളവരെയും കോര്‍ത്തിണക്കികൊണ്ട് വിശദമായ ഒരു യോഗം ജൂണ്‍ 28- വെള്ളിയാഴ്ച 6.PMന് സി.എം.എ. ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

സി.എം.എ.ബോര്‍ഡ് മെമ്പറും പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്ററുമായ സന്തോഷ് കുര്യന്‍ നേത്യത്വം കൊടുക്കുന്ന യോഗ്തതില്‍ ഷിക്കാഗോയിലെ ധാരാളം രാഷ്ട്രീയ പ്രതിനിധികള്‍ സംബന്ധിക്കുന്നതാണ്. അമേരിക്കന്‍ മുഖ്യധാര രാഷ്ട്രീയ നേതാക്കളെ(റിപ്പബ്ലിക്കന്‍/ ഡെമോക്രാറ്റിക്)യും പ്രസ്തുത യോഗത്തിലേക്ക് പ്ര്‌ത്യേകം ക്ഷണിക്കുന്നു.

ജൂണ്‍ 28 ന് 6PMന് CMA ഹാളില്‍ വച്ച് നടക്കുന്ന പ്രസ്തുത യോഗത്തിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സന്‍ കണ്ണൂക്കാടന്‍(പ്രസിഡന്റ്)-847-477-0564
ജോഷി വള്ളിക്കളം(സെക്രട്ടറി)-312 685 6749
സന്തോഷ് കുര്യന്‍-847-651-5204
ജസി റിന്‍സി-773 322 2554
സജി മണ്ണഞ്ചേരില്‍-847 942 6890
ഷാജന്‍ കുര്യാക്കോസ് 773 875 1507


ഷിക്കാഗോ മലയാളി അസോസിയേഷന്റെ അമേരിക്ക രാഷ്ട്രീയ യോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക