Image

ചിക്കാഗൊ റിക്രിയേഷ്ണല്‍ മാരിഹ്വാന നിയമ വിധേയമാക്കുന്ന പതിനൊന്നാമത് സംസ്ഥാനം

Published on 26 June, 2019
ചിക്കാഗൊ റിക്രിയേഷ്ണല്‍ മാരിഹ്വാന നിയമ വിധേയമാക്കുന്ന പതിനൊന്നാമത് സംസ്ഥാനം
ഇല്ലിനോയ്‌സ് : റിക്രിയേഷ്ണല്‍ മാരിഹ്വാന നിയമ വിധേയമാക്കുന്ന അമേരിക്കയിലെ പതിനൊന്നാമത് സംസ്ഥാനം എന്ന പദവി ഇല്ലിനോയ്‌സിന് ലഭിച്ചു.
ഗവര്‍ണ്ണര്‍ ജെ.ബി. പ്രീറ്റ്‌സ്‌ക്കര്‍ ബില്ലില്‍ ജൂണ്‍ 25 ചൊവ്വാഴ്ച ഒപ്പുവെച്ചു.

ഇല്ലിനോയ്‌സിലെ റസിഡന്റസിന്(Residents) ഒരൗണ്‍സും, പുറമെ നിന്നുള്ളവര്‍ക്ക് 15 ഗ്രാം കനബിസ് കൈവശം വെക്കാവുന്ന നിയമമാണ് ഇല്ലിനോയ്‌സില്‍ നിലവില്‍ വന്നത്.
അംഗീകൃത ഡിസ്‌പെന്‍സിറികളില്‍ നിന്നും 21 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ ഇതു വാങ്ങുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചുവെങ്കിലും 2020 ജനുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

സര്‍ക്കാരിന്റെ ഖജനാവിലേക്ക് പ്രതിവര്‍ഷം 800 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ വരെ വരുമാനം ലഭിക്കുമെന്ന് ഗവര്‍ണ്ണര്‍ അവകാശപ്പെട്ടു. ഡിസ്‌പെന്‍സറികള്‍ക്ക് ലൈസെന്‍സ് നല്‍കുന്നതില്‍ നിന്നും 170 മില്യണും ലഭിക്കും. ഗവര്‍ണ്ണറുടെ തിരഞ്ഞെടുപ്പു വാഗ്ദാനമാണ് ബില്ലില്‍ ഒപ്പുവെച്ചതോടെ നിറവേറ്റപ്പെട്ടത്. അനധികൃത വില്പനയും, കഞ്ചാവിന്റെ അമിതദുരുപയോഗവും ഈ നിയമം മൂലം  തടയാനാകുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

ചിക്കാഗൊ റിക്രിയേഷ്ണല്‍ മാരിഹ്വാന നിയമ വിധേയമാക്കുന്ന പതിനൊന്നാമത് സംസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക