Image

ലോക്‌സഭ തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയെന്ന്‌ പ്രധാനമന്ത്രി

Published on 26 June, 2019
ലോക്‌സഭ തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയെന്ന്‌ പ്രധാനമന്ത്രി


ന്യൂ ഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ്‌ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പു ഫലമെന്ന്‌ മോദി പറഞ്ഞു. വോട്ട്‌ ചെയ്‌ത ജനങ്ങളെ കോണ്‍ഗ്രസ്‌ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയിലാണ്‌ മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്‌.

കോണ്‍ഗ്രസ്‌ തോറ്റാല്‍ രാജ്യം തോറ്റി എന്നാണ്‌ കോണ്‍ഗ്രസ്‌ പറയുന്നത്‌. വയനാട്ടിലും റായാബരേലിയിലും രാജ്യം തോറ്റോ എന്നും മോദി ചോദിച്ചു. തെറ്റുകള്‍ തിരിച്ചറിയാന്‍ പ്രതിപക്ഷത്തിന്‌ കഴിയുന്നില്ലെന്നും മോദി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക