Image

പിയാനോ നേഴ്‌സസ് ഡേ ഗവര്‍ണ്ണര്‍ ടോം കോര്‍ബറ്റ് ഉദ്ഘാടനം ചെയ്യും.

ജോര്‍ജ് നടവയല്‍ Published on 28 April, 2012
പിയാനോ നേഴ്‌സസ് ഡേ ഗവര്‍ണ്ണര്‍ ടോം കോര്‍ബറ്റ് ഉദ്ഘാടനം ചെയ്യും.
ഫിലഡല്‍ഫിയ: ദൈവത്തിന്റെ സ്വന്തം മാലാഖാമാരായ നേഴ്‌സുമാരുടെ സംഘചേതന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കൈവിളക്കേന്തുന്ന പിയാനോ നേഴ്‌സസ് ഡേ ആഘോഷം മേയ് 5 ന് പെന്‍സില്‍വേനിയാ ഗവര്‍ണ്ണര്‍ ടോം കോര്‍ബെറ്റ് ഉദ്ഘാടനം ചെയ്യും. ഇതാദ്യമാണ് പെന്‍സില്‍വേനിയാ സംസ്ഥാന ഗവര്‍ണ്ണര്‍ മലയാളികളുടെ പ്രൊഫഷണല്‍ സംഘടനയില്‍ അതിഥിയായെത്തുന്നത് ഫിലഡല്‍ഫിയയില്‍.

സ്റ്റേറ്റ് റെപ്രസന്റേറ്റിവ് ബ്രെണ്ടന്‍ ബോയ്ല്‍, പൊലീസ് കമ്മീഷണര്‍ചാള്‍സ് എച്ച് റംസെയ്, മുന്‍ എക്യൂുമെനിക്കല്‍ പ്രസിഡന്റ് ഫാ. ജോണ്‍ മേലേപ്പുറം, ഹോളി ഫാമിലി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സിസ്റ്റര്‍ ഫ്രാന്‍സിസ്‌കാ ഒണ്‍ലെയ്, ഇന്‍ഡ്യാ നേഴ്‌സസ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഉഷാ കൃഷ്ണ കുമാര്‍ ഡെല്‍ഹി, ലെജിസ്ലച്ചര്‍ ആനീ പോള്‍, സിനിമാ നടന്‍ കലാഭവന്‍ മണി, പ്രശസ്ത ഭിഷഗ്വരന്‍ ഡോ എം വി പിള്ള, ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി,ഫോമാ പ്രസിഡന്റ് ബേബീ ഊരാളില്‍, ഓര്‍മാ (ഓവര്‍സീസ് റിട്ടേണ്ട്മലയാളീസ് ഇന്‍ അമേരിക്കാ) നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ അലക്‌സ് തോമസ്, നോര്‍ത്തീസ്റ്റ് ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അല്‍ടൗബന്‍ ബെര്‍ഗര്‍ എന്നിവര്‍ അതിഥികള്‍, ആശംസകര്‍. പിയാനോ ( പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ ) പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സന്റ് അദ്ധ്യക്ഷ.

പിയാനോ സെക്രട്ടറി റോസമ്മ പടയാറ്റില്‍, ട്രഷറാര്‍ ലൈലാ മാത്യൂ, മുന്‍ പ്രസിഡന്റുമാരായ സൂസന്‍ സാബു, ബ്രിജിറ്റ് ജോര്‍ജ്, വൈസ് പ്രസിഡന്റ് മറിയാമ്മ ഏബ്രാഹം, ജോയിന്റ് സെക്രട്ടറി അമ്മുക്കുട്ടി ഗീവര്‍ഗീസ്, ജോയിന്റ് ട്രഷറാര്‍ വത്സമ്മ തട്ടാര്‍കുന്നേല്‍,പി ആര്‍ ഓ മേരി ഏബ്രാഹം (ശാന്തി), എക്‌സിക്യൂട്ടിവ് കമ്മിറ്റീ മെംബേഴ്‌സ് മറിയാമ്മ തോമസ്, മോളി രാജന്‍, ആലീസ് അറ്റുപുറം, സലോമി പൗലോസ്, ലീനാമ്മ ഡോമിനിക് എന്നിവര്‍ നേഴ്‌സസ് ഡേ അഘോഷകാര്യക്രമങ്ങള്‍ക്ക് തിരിയേന്തുന്നു.

നേഴ്‌സുമാരും നൃത്താദ്ധ്യാപികമാരുമായ അജി പണിക്കര്‍ ( നൂപുരാ സ്‌കൂള്‍ ഓഫ് ഡാന്‍സ്), നിമ്മി ദാസ് ( ഭരതം ഡാന്‍സ് അക്കാഡമി), നിമ്മീ ബാബൂ ( ലയനാ സ്‌കൂള്‍ ഓഫ് ഡാന്‍സ്) അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, വിവിധ കലാകാരന്മാരുടെ കലായിനങ്ങള്‍, ചെണ്ടമേളം, ടാബ്ലോ, ഘോഷയാത്ര, അവാര്‍ഡ് ദാനങ്ങള്‍, സെമിനാറുകള്‍, ആഘോഷ വിരുന്ന് എന്നീ ക്രമങ്ങളുള്ളപരിപാടികള്‍ രാവിലെ 11.30 ന് ഫിലഡല്‍ഫിയാ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ഇത്തവണത്തെ പിയാനോ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലേ അദ്ധ്വാന വര്‍ഗങ്ങളായ മലയാളി നേഴ്‌സുമാരുടെ ഹൃദയ ഭാവുകങ്ങളുടെ പ്രാര്‍ത്ഥനാ മഞ്ജരികള്‍സവിശേഷമായെത്തുന്നു, മലയളി നേഴ്‌സുമാരെ അടിമപ്പണിയിലൂടെ ചൂഷണം ചെയ്യുന്ന വ്യവസ്ഥകള്‍ക്കെതിരെ പടയണി നയിക്കുന്നതിന് പിയാനോ നടത്തിയ പോരാട്ടത്തേര്‍ തെളിക്കലിനുള്ള നന്ദിയായാണ് ഇതെന്ന് ഉഷാ കൃഷ്ണകുമാര്‍ ഡല്ലിയില്‍ അറിയിച്ചു.
ഫിലഡല്‍ഫിയാ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ നേഴ്‌സസ് വിരുദ്ധ കോര്‍പ്പറേറ്റ് നിലപ്പാടുകള്‍ക്കെതിരെതലയെടുപ്പോടെ സമരരംഗത്ത് അചഞ്ചലമായി നിലകൊള്ളാന്‍ പിയാനോ ആയിരുന്നു നേതൃത്വം നല്‍കിയതെന്ന്സുപരിചിത ചരിത്രം. പിയാനോ നടത്തിയമെഡിക്കല്‍ ക്യാമ്പുകള്‍ ശ്രദ്ധേയങ്ങളായിരുന്നു, അര്‍ഹിക്കുന്ന നേഴ്‌സ് പഠിതാക്കള്‍ക്ക് സഹായമെത്തിക്കുന്നതിനും പിയാനോ ഉത്സുകമായിരുന്നു.

'' കേരളത്തില്‍ സാധാരണ ജനങ്ങളുടെ മെഡിക്കല്‍ ലിറ്ററസ്സി''യും ''മെഡിക്കല്‍ സേവനത്തലവന്മാരും പ്രവര്‍ത്തകരും പേഷ്യന്റ് എഡ്യൂക്കേഷന് നല്‍കുന്ന പരിഗണനയും'' പഴഞ്ചന്‍ ശൈലിയിലുള്ളതാകയാല്‍ ഈ രംഗത്തുള്ള ആധുനികവത്ക്കരണത്തിന് ആഹ്വാനം ചെയ്യുന്ന പ്രമേയങ്ങള്‍ക്ക് ''പിയാനോ നേഴ്‌സസ് ഡേ ആഘോഷം 2012” വേദി ഒരുക്കും.
പിയാനോ നേഴ്‌സസ് ഡേ ഗവര്‍ണ്ണര്‍ ടോം കോര്‍ബറ്റ് ഉദ്ഘാടനം ചെയ്യും.പിയാനോ നേഴ്‌സസ് ഡേ ഗവര്‍ണ്ണര്‍ ടോം കോര്‍ബറ്റ് ഉദ്ഘാടനം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക