Image

ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക: ഒരു ലക്ഷം പേര്‍കൂടി പുറത്ത്‌

Published on 26 June, 2019
ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക: ഒരു ലക്ഷം പേര്‍കൂടി പുറത്ത്‌
 ന്യൂ ഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി.) നിന്ന്‌ കൂടുതല്‍ ആളുകളെ കൂടി പുറത്താക്കി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ശേഷം 1.02 ലക്ഷം ആളുകളാണ്‌ ഇപ്പോള്‍ പട്ടികയില്‍ നിന്ന്‌ പുറത്തായിരിക്കുന്നത്‌.

പട്ടികയില്‍ നിന്ന്‌ പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കുമെന്നും പരാതിയുള്ളവര്‍ക്ക്‌ ജൂലൈ 11 ന്‌ എന്‍.ആര്‍.സി ഹെല്‍പ്‌ സെന്ററുകളില്‍ പരാതി നല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
 2018 ജൂലൈ 30 നാണ്‌ അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട്‌ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 3.28 കോടി പേര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 2.89 പേര്‍ മാത്രമാണ്‌ കരട്‌ പട്ടികയില്‍ ഇടം നേടിയത്‌. ഇതില്‍ നിന്നാണ്‌ ഇപ്പോള്‍ ഒരു ലക്ഷം പേരെക്കൂടി ഒഴിവാക്കിയത്‌.

2005 മെയ്‌ മാസമാണ്‌ സംസ്ഥാനത്തെ യഥാര്‍ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്‌. ആകെ ലഭിച്ച 3.28 കോടി പൗരത്വ അപേക്ഷകളില്‍ രണ്ടു കോടിയോളം പൗരത്വരേഖകളാണു പരിശോധിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക