Image

ബാലക്കോട്ട്‌ സൂത്രധാരന്‍ സാമന്ത്‌ ഗോയല്‍ റോയുടെ തലപ്പത്ത്‌

Published on 26 June, 2019
ബാലക്കോട്ട്‌ സൂത്രധാരന്‍ സാമന്ത്‌ ഗോയല്‍  റോയുടെ തലപ്പത്ത്‌

ന്യൂഡല്‍ഹി: ദേശീയ ഇന്റലിജന്‍സ്‌ ഏജന്‍സി റോയുടെ തലവനായി സാമന്ത്‌ ഗോയലിനെ നിയമിച്ചു. ഇന്റലിജന്‍സ്‌ ബ്യുറോ ഡയറക്ടറായി അരവിന്ദ കുമാറിനെയും നിയമിച്ചു.

സമാന്ത്‌ ഗോയലാണ്‌ 2019 ഫെബ്രുവരിയില്‍ ബാലക്കോട്ട്‌ നടന്ന വ്യോമാക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍. 

പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‌ പ്രതികാരമായി ഫെബ്രുവരി 26ന്‌ 12 മിറാഷ്‌ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ വ്യോമസേന ബലാക്കോട്ട്‌ നടത്തിയ ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രമായിരുന്നു സാമന്ത്‌ ഗോയല്‍.

1984 ബാച്ചിലെ ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌ സാമന്ത്‌ ഗോയല്‍ 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ്‌ അരവിന്ദ കുമാര്‍. പഞ്ചാബ്‌ കേഡറില്‍ നിന്നാണ്‌ ഗോയല്‍ സേനയുടെ ഭാഗമായത്‌. അസം കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്‌ അരവിന്ദ കുമാര്‍.

2016ലെ പാക്കിസ്ഥാനെതിരായ മിന്നലാക്രമണങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നയാളാണ്‌ സാമന്ത്‌ ഗോയല്‍. 1990 കളില്‍ ഖലിസ്ഥാന്‍ വാദം തീവ്രമായിരുന്നപ്പോള്‍ പഞ്ചാബില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

ഇന്റലിജന്‍സ്‌ ബ്യൂറോയില്‍ കശ്‌മീരിന്‍റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഡയറക്ടറായിരുന്നു അരവിന്ദ കുമാര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക