Image

ആന്തൂരില്‍ എം.വി ഗോവിന്ദന്‍ ഇടപെട്ടുവെന്ന് ജെയിംസ് മാത്യു എംഎല്‍എ; കണ്ണൂര്‍ സിപിഎം പൊട്ടിത്തെറിയിലേക്ക്

കല Published on 26 June, 2019
ആന്തൂരില്‍ എം.വി ഗോവിന്ദന്‍ ഇടപെട്ടുവെന്ന് ജെയിംസ് മാത്യു എംഎല്‍എ; കണ്ണൂര്‍ സിപിഎം പൊട്ടിത്തെറിയിലേക്ക്

കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ ഭര്‍ത്താവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജെയിംസ് മാത്യു എംഎല്‍എ. ആന്തൂര്‍ ഉള്‍പ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ എംഎല്‍.എയാണ് ജെയിംസ് മാത്യു. 
ആന്തൂരിലെ പ്രശ്നം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ എം.വി ഗോവിന്ദന്‍ വിഷയത്തില്‍ ഇടപെട്ടു എന്നാണ് ജെയിംസ് മാത്യുവിന്‍റെ ആരോപണം. പ്രാവാസി വ്യവസായി സാജന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ ലൈസന്‍സ് വൈകിപ്പിക്കുന്നതിനെതിരെ താന്‍ മന്ത്രി കെ.ടി ജലീലിന് പരാതി നല്‍കിയിരുന്നു. തൊട്ടു പിന്നാലെ എം.വി ഗോവിന്ദന്‍ ജലീലിന്‍റെ ഓഫീസില്‍ ബന്ധപ്പെട്ടു. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജെയിംസ് മാത്യുവിന്‍റെ ആരോപണങ്ങളോട് എം.വി ഗോവിന്ദന്‍ പ്രതികരിച്ചില്ല. 
ആന്തൂരിലെ പ്രശ്നങ്ങളില്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന പി.ജയരാജന്‍റെ നിലപാടിനെ കോടിയേരി തള്ളിയിരുന്നു. ഇതും എം.വി ഗോവിന്ദന് വേണ്ടിയാണെന്നാണ് കരുതപ്പെടുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക