Image

മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം സുരക്ഷിതമെന്ന്‌ അബ്ദുള്ളക്കുട്ടി

Published on 26 June, 2019
മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം സുരക്ഷിതമെന്ന്‌ അബ്ദുള്ളക്കുട്ടി



ന്യൂദല്‍ഹി: എ.പി അബ്ദുള്ള ബി.ജെ.പിയുടെ അംഗത്വം സ്വീകരിച്ചു. ദല്‍ഹിയിലെ ബി.ജെ.പി പാര്‍ലമെന്ററി വര്‍ക്കിങ്‌ കമ്മിറ്റി ഓഫീസില്‍ നിന്നാണ്‌ അംഗത്വം സ്വീകരിച്ചത്‌.

ജെ.പി നഡ്ഡ, വി. മുരളീധരന്‍, രാജീവ്‌ ചന്ദ്രശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ അംഗത്വം സ്വീകരിച്ചത്‌.നരേന്ദ്ര മോദിയുടെ വികസന അജണ്ടയെയാണ്‌ താന്‍ പിന്തുണയ്‌ക്കുന്നതെന്നും തന്നെ ഇനി ഒരു ദേശീയ മുസ്‌ ലീം എന്ന്‌ വിശേഷിപ്പിക്കാം എന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്‌.

'' എന്നെ ഇനി നിങ്ങള്‍ക്ക്‌ ഒരു ദേശീയ മുസ്‌ലീം എന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. ജെ.പി നഡ്ഡയുടെ കൂടെ മന്ത്രി വി. മുരളീധരനും രാജീവ്‌ ചന്ദ്രശേഖര്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്‌ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ ഞാന്‍ മെമ്പര്‍ഷിപ്പ്‌ സ്വീകരിച്ചത്‌.

നിങ്ങള്‍ക്ക്‌ അറിയാവുന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത്‌ ഷായുടേയും ആശിര്‍വാദത്തോടെയാണ്‌ ദല്‍ഹിയില്‍വെച്ച്‌ മെമ്പര്‍ഷിപ്പ്‌ എടുക്കാന്‍ തീരുമാനിച്ചത്‌. 

ഞാനൊരു ദേശീയ മുസ്‌ലീമാമെന്ന്‌ പറയാന്‍ കാരണം മുസല്‍മാന്‍ എന്ന നിലയില്‍ പറയാന്‍ സാധിക്കും ദേശസ്‌നേഹം ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്‌. നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്ത്‌ പ്രത്യേകിച്ചും സൗത്ത്‌ ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരും മുസ്‌ലീങ്ങളും തമ്മില്‍ കുറേ സ്ഥലങ്ങളിലെങ്കിലും മാനസിക ഐക്യം ഉണ്ടാക്കിയെടുക്കാന്‍ എനിക്ക്‌ സാധിക്കും.

ബി.ജെ.പിയും മുസ്‌ലീങ്ങളും തമ്മിലുള്ള വിടവ്‌ നികത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ്‌ നടത്തുന്നത്‌. എന്നെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പുറത്താക്കി. കാരണം നരേന്ദ്രമോദിയുടെ വികസനത്തെഅനൂകൂലിച്ചതിനാണ്‌. നരേന്ദ്ര മോദിയുടെ വികസന നയത്തിലൂടെ ഇന്ത്യ ലോകത്തിലെ സൂപ്പര്‍ പവര്‍ ആകാന്‍ പോകുകയാണ്‌.

ഇന്ത്യയിലെ മുസ്‌ലീങ്ങളെ വോട്ട്‌ ബാങ്കുകളായി കണ്ട പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്‌തമായി ഇന്ത്യയില്‍ നടന്ന പല പദ്ധതികളിലും ജനങ്ങളില്‍ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളില്‍ എത്തിക്കാന്‍ മോദിക്ക്‌ സാധിക്കും. മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം സുരക്ഷിതമാണ്‌.

 കേരളത്തിലെ സി.പി.ഐ.എമ്മിലേയും കോണ്‍ഗ്രസിേലയും നേതാക്കളോട്‌ ഒരു കാര്യം പറയാതെ വയ്യ. എന്നെ നിങ്ങള്‍ പടിയടച്ച്‌ പിണ്ഡം വെച്ചു. എന്നെ സംഘടനയില്‍ നിന്ന്‌ പുറത്താക്കാന്‍ നിങ്ങള്‍ക്ക്‌ സാധിച്ചിട്ടുണ്ടാകും. 

എന്നാല്‍ കേരളത്തിലെ ജനമനസില്‍ നിന്നും ആട്ടിപ്പായിക്കാന്‍ കഴിയില്ല എന്ന്‌ വികാരത്തോടെ പറയുകയാണ്‌. മോദി വിരോധം പറഞ്ഞാല്‍ ന്യൂനപക്ഷ സമുദായം കയ്യടിക്കുമെന്ന്‌ ഇവര്‍ കരുതി. എന്നാല്‍ കാലം മാറി. ബി.ജെ.പിയിലേക്ക്‌ ചേരാനാണോ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ എന്ന്‌ നിങ്ങള്‍ എന്നോട്‌ ചോദിച്ചു. ഞാന്‍ കണ്‍ഫ്യൂഷനിലായിരുന്നു. 

എന്ത്‌ ചെയ്യണമെന്ന്‌ അറിയാതെ. എന്നാല്‍ വികസനത്തിനൊപ്പം നില്‍ക്കണമെന്ന്‌ എന്നെ സ്‌നേഹിക്കുന്ന ന്യൂനപക്ഷ സമുദായത്തിലുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. '- അബ്ദുള്ളക്കുട്ടി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക