Image

30 ഭൂരഹിതര്‍ക്ക് വീടുവെക്കാന്‍ ഭൂമി; നന്മയുടെ വിളംബരവേദിയാണ് അസീസിന്റെ മക്കളുടെ വിവാഹം

Published on 26 June, 2019
30 ഭൂരഹിതര്‍ക്ക് വീടുവെക്കാന്‍ ഭൂമി; നന്മയുടെ വിളംബരവേദിയാണ് അസീസിന്റെ മക്കളുടെ വിവാഹം

മുണ്ടക്കയം: മക്കളുടെ വിവാഹം ഏറ്റവും ആര്‍ഭാടമായി നടത്തുകയെന്നതാണ് പല മാതാപിതാക്കളുടെയും മോഹം. പണം ചെലവഴിക്കാനും പൊങ്ങച്ചം കാട്ടാനുമുള്ള ഒരു വേദിയായി പലരും വിവാഹാവസരങ്ങളെ കാണുന്നു. എന്നാല്‍ സ്വന്തം മക്കളുടെ വിവാഹം നന്മയുടെയും കാരുണ്യത്തിന്റെയും വിളംബരവേദിയാക്കി മാറ്റുകയാണ് മുണ്ടക്കയംകാരനായ ഈ പിതാവ്.  വ്യവസായിയും മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായില്‍ ആണ് ഭൂരഹിതരായ പാവപ്പെട്ട 30 പേര്‍ക്ക് വീടുവെക്കുന്നതിന് നാലു സെന്റ് ഭൂമി വീതം നല്‍കുന്നത്. അദ്ദേഹത്തിന്റെ മക്കളായ ഡോ. നാസിയ, ഡോ. നവീദ് എന്നിവരുടെ വിവാഹം ഓഗസ്റ്റ് മാസത്തിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. 

മകള്‍ നാസിയയെ പത്തനാപുരം സ്വദേശി എന്‍ജിനീയര്‍ ഹിസാമാണ് വിവാഹം കഴിക്കുന്നത്. കാസര്‍ഗോഡുള്ള പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയുടെ മകളും ഫാഷന്‍ ഡിസൈനറുമായ ആഷികയാണ മകന്‍ നവീദിന്റെവധു. മക്കളുടെ വിവാഹം പാവങ്ങളെ സഹായിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് അസീസ് ബഡായിലും ഭാര്യ സുനിതയും. പാവങ്ങള്‍ക്ക് വീടൊരുക്കാന്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് ഇവര്‍ സൗജന്യമായി നല്‍കാന്‍ തയ്യാറായിരിക്കുന്നത്. മക്കളുടെ വിവാഹം ആലോചിച്ചപ്പോള്‍ത്തന്നെ പാവപ്പെട്ടവരെ സഹായിക്കാനുളള ഒരു വേദിയാക്കി അതിനെ മാറ്റണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് അസീസ് പറയുന്നു. ഒടുവില്‍ ഭൂരഹിതര്‍ക്ക വീടുവെക്കാന്‍ സ്ഥലം നല്‍കാമെന്നത് തീരുമാനിച്ചു. തന്റെ തീരുമാനത്തിന് ഭാര്യ സുനിതയും മക്കളും പിന്തുണ നല്‍കിയതോടെ കൂട്ടിക്കല്‍ ടൗണിനു സമീപം ഇതിനായി ഒന്നേകാല്‍ ഏക്കര്‍ ഭൂമി മാറ്റിവെക്കുകയാണ 

ലഭിച്ച നൂറോളം അപേക്ഷകളില്‍നിന്ന് പൂര്‍ണ്ണമായി ഭൂരഹിതരെന്നു ഉറപ്പുവരുത്തി 30പേരെ തിരഞ്ഞെടുത്തു. വിവിധ മതങ്ങളില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭൂരഹിതരാണ് തെരഞ്ഞെടുക്കപെട്ടിരിക്കുന്നത്. കൂട്ടിക്കല്‍ പൂഞ്ഞാര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമീപമാണ് മുപ്പതു പേര്‍ക്കും സ്ഥലം നല്‍കുന്നത്. ജൂലായ് രണ്ടാംവാരത്തോടെ തിരഞ്ഞെടുക്കപെട്ടവരുടെ പേരിലേക്ക് ഭൂമി ആധാരം ചെയ്തു നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക